സീരിയല്‍ താരം ഗായത്രിയുടെ ചിത്രങ്ങളും അശ്ലീല കമന്റുകളും പ്രചരിപ്പിച്ച വിദ്യാര്‍ത്ഥി അറസ്റ്റില്‍
Jul 28, 2015, 15:19 IST
തിരുവനന്തപുരം: (www.kvartha.com 28/07/2015) ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളജ് വിദ്യാര്‍ത്ഥി പിടിയില്‍ . തിരുവനന്തപുരം വെമ്പായം സ്വദേശി മുനീബ് ആണ് പിടിയിലായത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന പരസ്പരം എന്ന പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണിന്റെ പേരിലുള്ള വ്യാജ ചിത്രങ്ങളും അശ്ലീല കമന്റുകളും നവമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതിനെതിരെ താരം നല്‍കിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്‌സ്
വിദ്യാര്‍ത്ഥിയുമായ മുനീബിനെ പോലീസ് പിടികൂടിയത്. ഇയാള്‍ നടിയുടെ മുഖം മറ്റൊരു ചിത്രത്തിനൊപ്പം മോര്‍ഫ് ചെയ്തു പ്രചരിപ്പിക്കുകയായിരുന്നു.
തനിക്കുണ്ടായ ദുരവസ്ഥ ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് നടി ഗായത്രി അരുണ്‍ പറഞ്ഞു.
ഭര്‍ത്താവ് അരുണിന്റെയും വീട്ടുകാരുടെയും പിന്തുണയാണ് തനിക്ക് വിഷമഘട്ടത്തില്‍ കരുത്ത് പകര്‍ന്നത്. സംഭവത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉണ്ടോ എന്ന് പരിശോധിക്കണം. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഗായത്രി പറഞ്ഞു.
Also Read:
സാരിയും പര്‍ദ്ദയും ധരിച്ച് സ്ത്രീകള്‍ ബൈക്കിന് പിറകിലിരുന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണം
Keywords: Thiruvananthapuram, Television, Actress, Complaint, Student, Police, Arrest, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.