Found dead | തളിപ്പറമ്പില്‍ 18 വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

 


ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) തളിപ്പറമ്പില്‍ 18 വയസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് കൂനത്ത് വ്യാഴാഴ്ച പുലര്‍ചെ ഒരുമണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂറുമാത്തൂര്‍ കൂനത്തെ ബാബു-ശ്രീജ ദമ്പതികളുടെ മകന്‍ പുളുക്കൂല്‍ വീട്ടില്‍ ജിബിന്‍(18) ആണ് മരിച്ചത്. വീടിനടുത്ത പറമ്പിലെ മരക്കൊമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
Aster_MIMS

Found dead | തളിപ്പറമ്പില്‍ 18 വയസുകാരന്‍ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കുറുമാത്തൂര്‍ ഗവ.ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ്ടു പാസ്സായ വിദ്യാര്‍ഥിയാണ് ജിബിന്‍. ഉപരിപഠനത്തിന് ചേരാനിരിക്കെയാണ് സംഭവം. ഏക സഹോദരി ജിസ്‌ന. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ നിന്നും പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്‌കരിച്ചു.

Keywords: Student found dead hanged in Kerala, Kannur, News, Hang Self, Dead Body, Medical College, Student, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia