Accidental Death | താളിച്ചാലില്‍ പശുത്തൊഴുത്തില്‍ നിന്നും വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പിലാത്തറ: (www.kvartha.com) പിലാത്തറയില്‍ പശുത്തൊഴുത്തില്‍നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. വെള്ളോറ താളിച്ചാലില്‍ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ ശിവദത്താ (16)ണ് മരിച്ചത്. വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍നിന്ന് പത്താംതരം പാസായ വിദ്യാര്‍ഥിയാണ് ശിവദത്ത്.

Accidental Death | താളിച്ചാലില്‍ പശുത്തൊഴുത്തില്‍ നിന്നും വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

വീടിന് സമീപത്തുള്ള പശുത്തൊഴുത്തിന്റെ അകത്തുണ്ടായ ഇരുമ്പുതൂണില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ തന്നെ വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

താളിച്ചാലിലെ ചെമ്മരംപളളി വീട്ടില്‍ സിസി സന്തോഷിന്റെയും മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ സജിതയുടെയും (തോക്കാട്) മകനാണ്. സഹോദരന്‍: ദേവദര്‍ശ് (ഏഴാം ക്ലാസ് വിദ്യാര്‍ഥി, കരിപ്പാല്‍ യുപി സ്‌കൂള്‍).

മൃതദേഹം കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലും പിന്നീട് താളിച്ചാലിലെ വസതിയിലും പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം സംസ്‌കരിച്ചു.

Keywords:  Student electrocuted near cowshed, Kannur, News, Dead, Obituary, Student, Hospital, Natives, Dead Body, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia