ഓണാഘോഷങ്ങള്‍ മരണക്കെണിയാകുന്നു; കുന്നംകുളത്ത് പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു; പ്രദേശത്ത് ഹര്‍ത്താല്‍
Aug 22, 2015, 12:49 IST
തൃശൂര്‍: (www.kvartha.com 22.08.2015) ഓണാഘോഷങ്ങള്‍ മരണക്കെണിയാകുന്നു, കുന്നംകുളത്ത് പോലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി കിണറ്റില്‍ വീണ് മരിച്ചു. കുന്നംകുളം അക്കിക്കാവ് എഞ്ചിനീയറിങ് കോളജിലെ ഓണാഘോഷത്തിനിടെ പോലീസിനെക്കണ്ട് ഭയന്നോടിയ റോയല്‍ എഞ്ചിനീയറിങ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഷെഹീന്‍(19) ആണ് മരിച്ചത്.
പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കുന്നംകുളത്ത് എല്‍ഡിഎഫ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പാലക്കാട് കരിമ്പ പെരുമണ്ണ് തടത്തില്‍ പറമ്പ് ഹംസയുടെ മകനാണ് ഷെഹീന്‍. ഓണാഘോഷത്തോടനുബന്ധിച്ച് ക്യാംപസില്‍ എസ്എഫ്‌ഐ കെഎസ്‌യു സംഘര്‍ഷം നിലനിന്നിരുന്നു. വടംവലി മത്സരത്തെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി.
വടംവലിയില്‍ വിജയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലിലേക്ക് മടങ്ങിയപ്പോള്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ ഇവരുടെ ബൈക്ക് തടഞ്ഞു. തുടര്‍ന്ന് ഇരു വിദ്യാര്‍ത്ഥി സംഘടനകളും തമ്മില്‍ സംഘട്ടനമുണ്ടായി. ഇതില്‍ പരുക്കേറ്റ കെഎസ്‌യു പ്രവര്‍ത്തകരെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വൈകിട്ട് ആറുമണിയോടെ ഇതുസംബന്ധിച്ച് അന്വേഷിക്കാനെത്തിയ കുന്നംകുളം എസ്‌ഐയും
സംഘവും വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലെത്തി.
ഷെഹിനടക്കമുള്ള വിദ്യാര്‍ത്ഥികള്‍ പോലീസിനെ കണ്ടു ഭയന്നോടി. പിന്നീട് കസ്റ്റഡിയിലെടുത്ത
വിദ്യാര്‍ത്ഥികളുമായി പോലീസ് മടങ്ങുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ഷഹീനെ കാണാനില്ലെന്ന പരാതിയില്‍ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു.
ഷെഹീനെ കാണാതായതിനെത്തുടര്‍ന്ന് കൂട്ടുകാരും കുന്നംകുളത്തുനിന്നെത്തിയ അഗ്‌നിശമനസേനയുമായി രാത്രി പതിനൊന്ന് മണിയോടെ ഹോസ്റ്റലിനുപിറകിലുള്ള കിണറ്റില്‍ നടത്തിയ തെരച്ചിലില്‍ ഷെഹീനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ രാത്രി കുന്നംകുളം പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.