Accident | കണ്ണൂർ എടക്കാട് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
Updated: Jan 1, 2025, 12:33 IST


Photo: Arranged
● ഗേറ്റില്ലാത്ത റെയിൽവേ ക്രോസിംഗിൽ അപകടം
● തലശ്ശേരി ബിഇഎംപി സ്കൂളിലെ വിദ്യാർത്ഥിയാണ് മരിച്ചത്
● റഈസ്- ഷബാന ദമ്പതികളുടെ മകനാണ്
കണ്ണൂർ: (KVARTHA) മുഴപ്പിലങ്ങാട് ഹൈസ്‌കൂൾ വിദ്യാർഥി ട്രെയിൻ തട്ടി മരണപ്പെട്ടു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ ‘നഈമാസി’ലെ അഹ്‌മദ് നിസാമുദ്ദീൻ (15) ആണ് മരിച്ചത്.
തലശ്ശേരി ബിഇഎംപി ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റഈസ്- ഷബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ചൊവ്വാഴ്ച രാത്രി ഏഴു മണിക്കാണ് അപകടം.
എടക്കാട് പൊലീസ് സ്റ്റേഷന് സമീപത്തെ ഗേറ്റില്ലാത്ത റെയിൽവെ ക്രോസ് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഖബറടക്കം എടക്കാട് മണപ്പുറം ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.
#Kannur #TrainAccident #StudentDeath #Kerala #Tragedy #Accident
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.