സൈകിള്‍ വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു
Jan 31, 2022, 11:00 IST
തിരുവനന്തപുരം: (www.kvartha.com 31.01.2022) കിളിമാനൂരില്‍ ബ്രേക് നഷ്ടപ്പെട്ട സൈകിള്‍ വൈദ്യുതി തൂണിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിളിമാനൂര്‍ മലയ്ക്കല്‍ കണ്ണങ്കര വീട്ടില്‍ രാജു-ബീനാകുമാരി ദമ്പതിമാരുടെ മകന്‍ ശബരി രാജ് (17) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ എട്ടിനാണ് സംഭവമുണ്ടായത്. ശബരിരാജ് സഞ്ചരിച്ചിരുന്ന സൈകിളിന്റെ ബ്രേക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ശബരി രാജ് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്.
ഇളമാട് ഐ ടി ഐ വിദ്യാര്‍ഥി ആയിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം ആയൂര്‍ തേവന്നൂരിലെ കുടുംബ വീട്ടില്‍ സംസ്‌കരിച്ചു. ഗോവിന്ദ് രാജ് ഏക സഹോദരനാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.