Obituary | ഊഞ്ഞാലാടുമ്പോള്‍ കല്‍ത്തൂണ്‍ മറിഞ്ഞ് വീണുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) തലശേരിക്കടുത്ത് പുന്നോലില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം.
പാറാല്‍ ചൈത്രം വീട്ടില്‍ കെപി ശ്രീനികേതാണ് മരിച്ചത്. തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് അപകടം. പുന്നോല്‍ ആച്ചു കുളങ്ങരയിലെ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു അപകടം. പാലയാട് ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ മഹേഷിന്റെയും വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപിക സുനിലയുടെയും മകനാണ്.

Obituary | ഊഞ്ഞാലാടുമ്പോള്‍ കല്‍ത്തൂണ്‍ മറിഞ്ഞ് വീണുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


അച്ഛന്‍ തിരഞ്ഞെടുപ്പ് ഡ്യൂടിക്കും അമ്മ വോടുചെയ്യാനും പോവുമ്പോള്‍ മക്കളെ തറവാട്ട് വീട്ടില്‍ എത്തിച്ചതായിരുന്നു. ഇവിടെ തുണി അലക്കുന്ന സ്ഥലത്തെ കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടയിലാണ് അപകടമുണ്ടായത്. ഉടന്‍തന്നെ കുട്ടിയെ തലശ്ശേരി ജെനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

സഹോദരി ലക്ഷ്മിനന്ദ(തലശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാര്‍ഥിനി). ന്യൂമാഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സംസ്‌ക്കാരം കണ്ടിക്കല്‍ നിദ്രാതീരം വാതക ശ്മശാനത്തില്‍ നടത്തി.

Keywords: Student died when a stone pole fell while swinging, Kannur, News, Accidental Death, Police, Swinging, Obituary, Sree Niketh, Hospital, Treatment, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia