Accidental Death | സ്‌കൂടറില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്‍ - മട്ടന്നൂര്‍ കണ്ണൂര്‍ വിമാനത്താവള റോഡിലെ നാലാംപീടികയില്‍ സ്‌കൂടെറില്‍ നിന്നു തെറിച്ച് വീണ് വിദ്യാര്‍ഥി ദാരുണമായി മരിച്ചു. താഴെ കാവിന്‍മൂല ഉച്ചൂളിക്കുന്ന് മെട്ട തൈപ്പറമ്പത്ത് ദാറുസലാം മന്‍സില്‍ റിയാനാ (19)ണ് മരിച്ചത്.
Aster_MIMS

Accidental Death | സ്‌കൂടറില്‍ നിന്നും തെറിച്ചുവീണ് കോളജ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂര്‍ കോളജ് ഓഫ് കോമേഴ്സ് ബി കോം വിദ്യാര്‍ഥിയാണ്. ഞായറാഴ്ച ഉച്ചയ്ക്ക് 1.20 നാണ് അപകടം നടന്നത്. അഞ്ചരക്കണ്ടി ഭാഗത്തു നിന്നു ചക്കരക്കല്‍ ഭാഗത്തേക്ക് കെ എല്‍ 3 എ 72 നമ്പര്‍ സ്‌കൂടറില്‍ വരികയായിരുന്ന റിയാന്‍ റോഡിലെ വഴുക്കലില്‍പ്പെട്ട് നിയന്ത്രണം വിട്ട് തെറിച്ച് വീഴുകയായിരുന്നു.

ഉടന്‍ തന്നെ പ്രദേശവാസികള്‍ ചക്കരക്കല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

പ്രവാസിയായ റിയാസ്-സലിന ദമ്പതികളുടെ മകനാണ് റിയാന്‍. ഫാത്വിമ സിയ ഏക സഹോദരിയാണ്.

Keywords: Student Died in Road Accident, Kannur, News, Local News, Accidental Death, Student, Kerala.




നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia