Accidental Death | മലയാറ്റൂരില്‍ ടിപറും ബൈകും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കൊച്ചി: (www.kvartha.com) മലയാറ്റൂര്‍ നടുവട്ടത്ത് ടിപറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ബൈക് ഓടിച്ചിരുന്ന ജോസ്പുരം സ്വദേശി ചക്കിച്ചേരി വീട്ടില്‍ ക്രിസ്റ്റോ ആണ് മരിച്ചത്. മഞ്ഞപ്ര ഗവ.സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്.

Accidental Death | മലയാറ്റൂരില്‍ ടിപറും ബൈകും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടമുണ്ടായത്. കൂടെ യാത്ര ചെയ്ത അയ്യമ്പുഴ സ്വദേശി ആഷിക് പ്രസാദിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രിസ്റ്റോയുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Keywords: Student died in road accident, Kochi, News, Accidental Death, Dead Body, Injured, Kerala, Local News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia