Accidental Death | ജീപിന് പിന്നില്‍ സ്‌കൂടറിടിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

കാസര്‍കോട്: (KVARTHA) ജീപിന് പിന്നില്‍ സ്‌കൂടറിടിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീന്‍ - ഫാത്വിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് അപകടം നടന്നത്. പള്ളിയിലെ ഇമാമിന് ഭക്ഷണം നല്‍കാന്‍ മറ്റൊരാളോടൊപ്പം സ്‌കൂടറില്‍ പിന്നിലിരുന്ന് പോയതായിരുന്നു ഇഫ്രാസ്. ഇതിനിടെ മുമ്പില്‍ പോവുകയായിരുന്ന ജീപ് വളവില്‍ പെട്ടെന്ന് ബ്രേകിട്ടതാണ് അപകടകാരണമെന്നാണ് വിവരം. 

Accidental Death | ജീപിന് പിന്നില്‍ സ്‌കൂടറിടിച്ച് 10-ാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം


സഹോദരങ്ങള്‍: ഇഫത്, ഇഫ്താഹ്, ഇഫ്‌ലാഹ്. മൃതദേഹം മംഗല്‍പാടി താലൂക് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: Student Died in Road Accident, Kasaragod, News, Accidental Death, Student, Dead Body, Obituary, Scooter, Jeep, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia