Obituary | കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈകില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ബസിനടിയില്‍ പെട്ട് ദാരുണാന്ത്യം

 


ADVERTISEMENT

കോട്ടയം: (KVARTHA) കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈകില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ബസിനടിയില്‍ പെട്ട് ദാരുണാന്ത്യം. ചിറ്റാര്‍ മണ്ണാപറമ്പില്‍ അമല്‍ ഷാജി (18) ആണ് ദാരുണമായി മരിച്ചത്. പാലാ സെന്റ് തോമസ് കോളജിലെ ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാനപാതയില്‍ പുലിയന്നൂര്‍ ജന്‍ക്ഷനിലായിരുന്നു അപകടം.

Obituary | കാറിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ ബൈകില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിക്ക് ബസിനടിയില്‍ പെട്ട് ദാരുണാന്ത്യം

പുലിയന്നൂരില്‍ പോയി തിരികെ വരികയായിരുന്ന അമല്‍ കാറിനെ മറിക്കടക്കുന്നതിനിടെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബൈക് മറിയുകയും എതിരെ വന്ന ടൂറിസ്റ്റു ബസിന്റെ അടിയിലേക്ക് അമല്‍ തെറിച്ച് പോകുകയുമായിരുന്നു. 

ബസിന്റെ പിന്‍ഭാഗത്തെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഷാജിയുടേയും ഗ്രേസിന്റേയും മകനാണ് അമല്‍ ഷാജി. സഹോദരി എലിസബത്ത്.

Keywords: Student Died in Road Accident, Kottayam, News, Accidental Death, Obituary, Dead Body, Student, Postmortem, Hospital, Kerala News.  
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia