Obituary | കണ്ണൂരില്‍ നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകില്‍ ബൈക് ഇടിച്ച് യുവാവ് മരിച്ചു
Apr 19, 2024, 21:51 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗരത്തിലെ താണ ബസ് സ്റ്റോപ്പിന് സമീപം നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പിന്നില്‍ ബൈകിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതരമായി പരുക്കേറ്റു. പയ്യാമ്പലം റെഡ് ക്രോസ് റോഡിലെ ശാബി റാസില്‍ കെ അബ്ദുല്‍ ബാസിതാണ്(21) മരിച്ചത്. കൂടെയുണ്ടായിരുന്ന റബീഹിനെ(16) ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെളളിയാഴ്ച പുലര്‍ചെ 1.40-നാണ് അപകടമുണ്ടായത്. തലശേരി ഭാഗത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ബൈക് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിന് പുറകില്‍ ഇടിക്കുകയായിരുന്നു. അതീവ ഗുരുതരമായി പരുക്കേറ്റ ബാസിതിനെ ഉടന്‍തന്നെ സ്ഥലത്തുണ്ടായിരുന്നവരും പൊലീസും ചേര്‍ന്ന് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക് ഓടിക്കുന്നതിനിടെ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണ്ണൂര്‍ നഗരത്തിലെ കോളജ് ഓഫ് കൊമേഴ്സിലെ ബിരുദ വിദ്യാര്‍ഥിയാണ് ബാസിത്. കണ്ണൂരിലെ സ്ഥാപനത്തിലെ ജീവനക്കാരനായ അഫ്സല്‍-ബാശിറ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഫ്ര, അംറ(ഇരുവരും വിദ്യാര്‍ഥികള്‍).

Keywords: Student Died in Road Accident, Kannur, News, Accidental Death, Injury, Hospital, Obituary, Student, Police, Treatment, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.