Accidental Death | കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ 12 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
Oct 30, 2023, 17:20 IST
കോട്ടയം: (KVARTHA) അയ് മനത്ത് ജലഗതാഗത വകുപ്പിന്റെ സര്‍വീസ് ബോടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വള്ളത്തില്‍ നിന്നും തെറിച്ചുവീണ് കാണാതായ 12 കാരിയുടെ മൃതദേഹം കണ്ടെത്തി. വള്ളത്തില്‍ സ്‌കൂളിലേക്കു പോകുകയായിരുന്ന കോലടിച്ചിറ വാഴപ്പറമ്പില്‍ രതീഷിന്റെ മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അനശ്വര(12) ആണു മരിച്ചത്. വെച്ചൂര്‍ സെന്റ് മൈകിള്‍സ് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനശ്വര. തിങ്കളാഴ്ച രാവിലെ 8.15ന് പെണ്ണാര്‍ തോട്ടില്‍ കോലടിച്ചിറ ഭാഗത്താണു സംഭവം. അപകടത്തില്‍ വള്ളത്തിന്റെ ഒരു വശം തകര്‍ന്നു.
വള്ളത്തില്‍ അനശ്വരയും സഹോദരി ദിയയും അമ്മ രേഷ്മയും ഉണ്ടായിരുന്നു. അനശ്വരയും ദിയയും വെച്ചൂറിലെ സ്‌കൂളിലേക്കും രേഷ്മ ചീപ്പുങ്കലിലെ സ്വകാര്യ ബാങ്കില്‍ ജോലിക്കും പോകുകയായിരുന്നു. ഇവരെ പതിവായി കോലടിച്ചിറ ഗുരുമന്ദിരത്തിന് സമീപം വള്ളത്തില്‍ ഇറക്കുന്നത് മുത്തച്ഛന്‍ മോഹനന്‍ ആയിരുന്നു.

പതിവ് പോലെ തിങ്കളാഴ്ച രാവിലെ യന്ത്രം ഘടിപ്പിച്ച
വള്ളത്തില്‍ മൂവരെയും കയറ്റി മോഹനന്‍ വരുമ്പോഴായിരുന്നു അപകടം. ബോട് വള്ളത്തില്‍ ഇടിച്ചതിനെ തുടര്‍ന്നു അനശ്വര തെറിച്ചു വെള്ളത്തില്‍ വീഴുകയായിരുന്നു. രേഷ്മയും ദിയയും വള്ളത്തില്‍ പിടിച്ചിരുന്നതിനാല്‍ തെറിച്ചു പോയില്ല.
അനശ്വര വെള്ളത്തില്‍ വീണതിനെത്തുടര്‍ന്നു മുത്തച്ഛന്‍ മോഹനനും ബോട് ജീവനക്കാരായ രണ്ടു പേരും പ്രദേശവാസികളും വെള്ളത്തിലേക്കു ചാടി അനശ്വരയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുഹമ്മകണ്ണങ്കര ചീപ്പുങ്കല്‍ മണിയാപറമ്പ് സര്‍വീസ് നടത്തുന്ന ബോടാണു വള്ളത്തില്‍ ഇടിച്ചത്. അനശ്വരയും കുടുംബവും സഞ്ചരിച്ചിരുന്ന വള്ളം ഇടത്തോട്ടില്‍ നിന്നു പെണ്ണാര്‍ തോട്ടിലേക്കു പ്രവേശിക്കുകയായിരുന്നു. ഈ സമയം കോലടിച്ചിറ ബോട് ജെട്ടിയില്‍ യാത്രക്കാരെ ഇറക്കിയ ശേഷം ബോട് മുന്നോട്ട് എടുത്തു ഏതാനും മീറ്റര്‍ എത്തിയപ്പോഴേക്കും വള്ളത്തില്‍ ഇടിക്കുകയായിരുന്നു.
അപകടം നടക്കുന്ന സ്ഥലത്ത് നിന്നു 200 മീറ്റര്‍ അകലെയാണ് അനശ്വരയുടെ വീട്. നാലു പേരെയും വള്ളത്തില്‍ കയറ്റി യാത്രയാക്കിയ ശേഷം രതീഷ് പണിക്കു പോകുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെ ആണു നിലവിളി കേള്‍ക്കുന്നത്. രതീഷ് ഓടി എത്തുമ്പോഴാണു ബോട് വള്ളത്തില്‍ ഇടിച്ചു മകള്‍ അനശ്വരയെ വെള്ളത്തില്‍ വീണു കാണാനില്ലെന്ന് അറിയുന്നത്. അഗ്‌നിശമന സേന നാലു മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണു അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്കു നടക്കും.
വള്ളത്തില്‍ മൂവരെയും കയറ്റി മോഹനന്‍ വരുമ്പോഴായിരുന്നു അപകടം. ബോട് വള്ളത്തില്‍ ഇടിച്ചതിനെ തുടര്‍ന്നു അനശ്വര തെറിച്ചു വെള്ളത്തില്‍ വീഴുകയായിരുന്നു. രേഷ്മയും ദിയയും വള്ളത്തില്‍ പിടിച്ചിരുന്നതിനാല്‍ തെറിച്ചു പോയില്ല.
അപകടം നടക്കുന്ന സ്ഥലത്ത് നിന്നു 200 മീറ്റര്‍ അകലെയാണ് അനശ്വരയുടെ വീട്. നാലു പേരെയും വള്ളത്തില്‍ കയറ്റി യാത്രയാക്കിയ ശേഷം രതീഷ് പണിക്കു പോകുന്നതിനുള്ള തയാറെടുപ്പ് നടക്കുന്നതിനിടെ ആണു നിലവിളി കേള്‍ക്കുന്നത്. രതീഷ് ഓടി എത്തുമ്പോഴാണു ബോട് വള്ളത്തില്‍ ഇടിച്ചു മകള്‍ അനശ്വരയെ വെള്ളത്തില്‍ വീണു കാണാനില്ലെന്ന് അറിയുന്നത്. അഗ്‌നിശമന സേന നാലു മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണു അനശ്വരയുടെ മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്കു നടക്കും.
Keywords: Student Died in Boat Accident, Kottayam, News, Anaswara, Missing Student, Accidental Death, Dead Body, Boat Accident, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.