Accidental Death | നബിദിനാഘോഷത്തിനിടെ ബൈക് കെട്ടിടത്തിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നബിദിനാഘോഷത്തിനിടെ മോടോര്‍ ബൈക് സിപിഎം ഓഫീസ് കെട്ടിടത്തിനിടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു.

കുറുവ തറ സ്റ്റോപിനടുത്ത് സിപിഎം ബ്രാഞ്ച് ഓഫീസായ യുകെ ബാവ സ്മാരകത്തിന്റെ ഭിത്തിയിലാണ് ബൈകിടിച്ചത്. കുറുവ പള്ളിക്കടുത്ത് പി പി മുഹമ്മദ് റാസിലാ(18)ണ് മരിച്ചത്. കടലായി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക് നിയന്ത്രണം വിട്ട് കെട്ടിടത്തിലിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റാസിലിനെ ചാല മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  
Accidental Death | നബിദിനാഘോഷത്തിനിടെ ബൈക് കെട്ടിടത്തിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

സിറ്റിയിലെ നബിദിനാഘോഷം കണ്ട് ആയിക്കരയില്‍ നിന്ന് ബൈകില്‍ പെട്രോളുമടിച്ച് കുറുവ പള്ളിയിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ വരവെയാണ് അപകടം. കെഎല്‍ 13 ഡബ്ല്യു 9975 നമ്പര്‍ ബൈകാണ് അപകടത്തില്‍ പെട്ടത്. രാവിലെയും ഞായറാഴ്ചയുമായതിനാല്‍ റോഡില്‍ വാഹനങ്ങളും ആളുകളും കുറവായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന ഇരുവരേയും കുടുംബസമേതം കാറില്‍ പോകുന്നവരാണ് ആശുപത്രികളിലെത്തിച്ചത്.

മുഴപ്പിലങ്ങാട് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ് റാസില്‍. ഓടോറിക്ഷ ഡ്രൈവറായ പി പി മുഹമ്മദ് റാഫിയുടെയും കാഞ്ഞിരയിലെ പി പി റസീനയുേടയും മൂത്ത മകനാണ്. തോട്ടട എസ് എന്‍ ട്രസ്റ്റ് സ്‌കൂളിലെ എസ്എസ്എല്‍സി വിദ്യാര്‍ഥിനി റിസ സഹോദരിയാണ്.

സിറ്റി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം മൈതാനപ്പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Student, Bike, Accident, Injured, Hospital, Accidental Death, Student died in bike accident.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia