Obituary | കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു

 


ADVERTISEMENT

പാലക്കാട്: (KVARTHA) കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണു മരിച്ചു. മണ്ണാര്‍ക്കാട് പയ്യനെടം അക്കിപ്പാടത്ത് നടക്കാവില്‍ അഡ്വ. രാജീവിന്റെ മകള്‍ അനാമിക (18) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Obituary | കാഞ്ഞിരപ്പുഴ ഉദ്യാനം സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞു വീണ് മരിച്ചു
 

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉടന്‍ തന്നെ സമീപത്തെ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്ന് കാഞ്ഞിരപ്പുഴയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അമ്മ: ശാലിനി.

Keywords: Student Died due to Cardiac Arrest, Palakkad, News, Student, Died, Obituary, Postmortem, Hospital, Treatment, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia