മലപ്പുറം: (www.kvartha.com 10.12.2021) നിസ്‌കാരത്തിനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. മുക്കം മലയമ്മ പുല്‍പ്പറമ്പില്‍ വീട്ടില്‍ ഉമര്‍ ഫാറൂഖ് (20) ആണ് മരിച്ചത്. നന്തി ദാറുസ്സലാം അറബിക് കോളജ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.
രാത്രി പ്രാർഥനാ മുറിയിൽ നിസ്കാരത്തിന് നേതൃത്വം നൽകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോഴിക്കോട് മെഡികൽ കോളജിൽ പോസ്റ്റ് മോർടെത്തിന് ശേഷം മൃതദേഹം മലയമ്മ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
പുല്‍പ്പറമ്പില്‍ മുഹമ്മദ് - റുഖ്‌യ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങൾ: നഫീസതുൽ മിസ്‌രിയ, ഖദീജതുൽ കുബ്റ.
Keywords : Student died after collapsed during prayers, Kerala, News, Malappuram, Top-Headlines, Student, Death, Kozhikode, Medical College, Prayer room.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.