School Kalolsavam | കലോത്സവ വേദിക്ക് പുറത്ത് കണ്ണീര്‍ കാഴ്ച; കാര്‍ടൂണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥി എത്തിയത് അരമണിക്കൂര്‍ വൈകി, മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് പ്രോഗ്രാം കമിറ്റി, വിങ്ങിപ്പൊട്ടി മടക്കം
Jan 4, 2024, 15:38 IST
കൊല്ലം: (KVARTHA) കലോത്സവ വേദിക്ക് പുറത്തെ വിദ്യാര്‍ഥിയുടെ സങ്കടം കണ്ടുനിന്നവരെ കൂടി ഈറനണിയിച്ചു. ഹയര്‍ സെകന്‍ഡറി വിഭാഗം കാര്‍ടൂണ്‍ മത്സരത്തിന് വൈകിയെത്തിയതിനെ തുടര്‍ന്ന് പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയെ തുടര്‍ന്നാണ് വേദിക്ക് പുറത്ത് വിദ്യാര്‍ഥി വിങ്ങിപ്പൊട്ടിയത്.
കോട്ടയം കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി സ്വെന്‍ ജോണിനാണ് മത്സരത്തില്‍ പങ്കെടുക്കാനാകാതെ നിരാശയോടെ മടങ്ങേണ്ടി വന്നത്. കടപ്പാക്കട ടി കെ ഡി എം എച് എസ് എസിലെ 21-ാം വേദിയിലാണ് കാര്‍ടൂണ്‍ രചന മത്സരം നടന്നത്. 11 മണിക്കായിരുന്നു മത്സരം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകി 12 മണിക്കാണ് മത്സരം തുടങ്ങിയത്.
സ്വെന്‍ ജോണ്‍ മത്സരത്തിനെത്തിയതാകട്ടെ 12.30നും. മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന് സ്വെന്‍ ജോണും അമ്മയും പ്രോഗ്രാം കമിറ്റിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍, വൈകിയെത്തിയതിനാല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന തീരുമാനമാണ് അവര്‍ അറിയിച്ചത്. ഇതോടെ വേദിക്ക് പുറത്ത് വിങ്ങിപ്പൊട്ടിയ സ്വെന്‍ ജോണിനെ അമ്മയും ഒപ്പമുള്ളവരും ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഇത് കണ്ടുനിന്നവരുടേയും കണ്ണുകളെ ഈറമണിയിച്ചു.
Keywords: Student could not participate in cartoon competition after arriving late, Kollam, News, Education, School Kalolsavam, Cartoon, Student, Competition, Program Commitee, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.