Complaint | പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ 8-ാം ക്ലാസുകാരന് ടികറ്റെടുക്കാന്‍ നല്കിയ നോട് കീറിയതെന്ന് പറഞ്ഞ് നട്ടുച്ചയ്ക്ക് കെ എസ് ആര് ടി സി വനിതാ കന്‍ഡക്ടര്‍ നടുറോഡില്‍ ഇറക്കിവിട്ടതായി പരാതി
Mar 22, 2023, 12:38 IST
തിരുവനന്തപുരം: (www.kvartha.com) പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ എട്ടാം ക്ലാസുകാരന് ടികറ്റെടുക്കാന്‍ നല്കിയ നോട് കീറിയതാണെന്ന് പറഞ്ഞ് ബസില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെയാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.
കെ എസ് ആര് ടി സി വനിതാ കന്‍ഡക്ടറാണ് തന്നെ നട്ടുച്ചയ്ക്ക് നടുറോഡില്‍ ഇറക്കിവിട്ടതെന്നാണ് കുട്ടിയുടെ പരാതി. ആക്കുളം എംജിഎം സ്കൂള്‍ വിദ്യാര്‍ഥിക്കാണ് ബസില്‍ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
സംഭവത്തെ കുറിച്ച് വീട്ടുകാര്‍ പറയുന്നത്:
കയ്യില്‍ ആകെ ഉണ്ടായിരുന്ന 20 രൂപാ നോടാണ് കുട്ടി ടികറ്റിനായി നല്‍കിയത്. ബസില്‍ നിന്ന് ഇറക്കിവിട്ട കുട്ടി അരമണിക്കൂറിലേറെ മറ്റൊരു ബസിനായി കാത്തു നിന്നു. ഒടുവില്‍ ഒരാള്‍ ബൈകില്‍ കയറ്റി കുറച്ചു ദൂരമെത്തിച്ചു. അവിടെ നിന്ന് പൊരിവെയിലത്ത് രണ്ടു കിലോമീറ്ററിലേറെ നടന്നാണ് വീട്ടിലെത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് പരീക്ഷ കഴിഞ്ഞ് സ്കൂളിന് സമീപത്തെ സ്റ്റോപില് നിന്നാണ് വിദ്യാര്‍ഥി സിറ്റി ഷട്ടില്‍ ബസില്‍ കയറിയത്. വേള്‍ഡ് മാര്‍കറ്റ് സ്റ്റോപിലാണ് കുട്ടിയെ ഇറക്കിവിട്ടത്.
വിവരമറിഞ്ഞ് കെ എസ് ആര് ടി സി വിജിലന്‍സ് വിഭാഗം കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വകുപ്പുതല അന്വേഷണത്തിനു ശേഷം കന്ഡക്ടര്ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
അമ്മയുടെ പ്രായമുള്ള കന്‍ഡക്ടറാണ് തന്നെ ഇറക്കിവിട്ടതെന്ന് കുട്ടി പറഞ്ഞു. കയ്യില്‍ വേറെ പണമില്ലെന്നും അച്ഛന് കടയിലായതിനാല്‍ എത്താന്‍ കഴിയില്ലെന്നും സ്റ്റോപുവരെ എത്തിക്കണമെന്നും പറഞ്ഞെങ്കിലും ഇത് കേള്‍ക്കാതെ കന്‍ഡക്ടര്‍ ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
വേറൊരു കുട്ടിക്കും ഈ ഗതി വരരുതെന്നും അക്കാര്യം ഉറപ്പാക്കാന്‍ ഗതാഗതവകുപ്പിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
Keywords: Student Complaint Against KSRTC Bus Conductor, Thiruvananthapuram, News, KSRTC, Complaint, Parents, Student, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.