Student Died | ടര്‍ഫില്‍ ഫുട്ബാള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു
Sep 23, 2023, 17:15 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ഫുട്ബാള്‍ കളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. നിര്‍വേലി പള്ളിക്ക് സമീപം പുളിയാച്ചേരി വീട്ടില്‍ പിസി സിനാന്‍(19) ആണ് മരിച്ചത്. വലിയ വെളിച്ചത്തെ ഫുട് ബോള്‍ ടര്‍ഫ് മൈതാനത്ത് വെള്ളിയാഴ്ച രാത്രി പത്തേമുക്കാലിനായിരുന്നു സംഭവം. മാങ്ങാട്ടിടം പഞ്ചായത് കേരളോത്സവത്തില്‍ ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാനുള്ള പരിശീലനത്തില്‍ ആയിരുന്നു സിനാന്‍.
കളി തീരാന്‍ ഒരുമിനിറ്റ് അവശേഷിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കൂട്ടുകാര്‍ ചേര്‍ന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
നാസറിന്റെയും ശാജിദയുടെയും മകനാണ്. ശാസില്‍, ഖ്വദീജ എന്നിവര്‍ സഹോദരങ്ങളാണ്.
നാസറിന്റെയും ശാജിദയുടെയും മകനാണ്. ശാസില്‍, ഖ്വദീജ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Student collapsed and died while playing football, Kannur, News, Student Died, Football Practice, Hospital, Critical Condition, Keralotsavam, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

