Stray Dog Attack | സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം; മുഖത്തും തുടയിലും കടിയേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍
Sep 10, 2022, 19:21 IST
ADVERTISEMENT
കല്‍പറ്റ: (www.kvartha.com) സഹോദരിക്കൊപ്പം വയലില്‍ ആടിനെ അഴിക്കാന്‍ പോയ വിദ്യാര്‍ഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണം. മുഖത്തും തുടയിലും കടിയേറ്റ പെണ്‍കുട്ടിയെ കല്‍പറ്റ സര്‍കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് പടിഞ്ഞാറത്തറയില്‍ മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രയ്ക്കാണ് കടിയേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു സംഭവം. തരിയോട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സുമിത്ര. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പശുക്കളേയും ആടിനേയും തെരുവുനായ ആക്രമിക്കുന്നത് പതിവ് സംഭവമാണെന്നും ഇവര്‍ പറയുന്നു.
Keywords: Student attacked by stray dog in Wayanadu, Wayanadu, News, Dog, Attack, Student, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

