പുല്പ്പായയില് കിടന്നുറങ്ങുകയായിരുന്നു, അപ്പോഴാണ് യുവാവിന്റെ നെഞ്ചിലൂടെ ഉഗ്രവിഷമുള്ള അണലി ഇഴഞ്ഞു കയറിയത്; പിന്നീട് സംഭവിച്ചത്
Dec 6, 2019, 13:19 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.12.2019) ശരിക്കും അടച്ചുറപ്പില്ലാത്ത വീട്ടിലെ തറയില്‍ പുല്പ്പായയില് കിടന്നുറങ്ങുകയായിരുന്ന യുവാവിന്റെ ശരീരത്തില്‍ പാമ്പ് കയറി. ഉഗ്രവിഷമുള്ള അണലിയാണ് നെഞ്ചിലൂടെ ഇഴഞ്ഞു നീങ്ങിയത്. എന്തോ ദേഹത്ത് സ്പര്‍ശിച്ചതായി തോന്നി ഞെട്ടിയുണര്‍ന്ന യുവാവ് പാമ്പിനെ ഭയത്താല്‍ തട്ടിത്തെറിപ്പിച്ചതിനാല്‍ കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
ചൂട്ടയില്‍ കുന്നുവിള വീട്ടില്‍ സന്തോഷാണ് (33) പാമ്പുകടിയില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. സന്തോഷും അമ്മ ദേവയാനിയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. പഞ്ചായത്തില്‍ നിന്നുകിട്ടിയ വീടാണ് ഇവര്‍ക്കുള്ളത്. കതകുകള്‍ ഇല്ലാത്ത വീട്ടില്‍, തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് ദേഹത്ത് കയറിയത്.
സന്തോഷിന്റ നിലവിളി കേട്ടെത്തിയ അയല്‍വാസി ബിനു അണലിയെ പിടികൂടി ഒരു ബക്കറ്റിലാക്കി. തുടര്‍ന്ന് പാലോട് ഫോറസ്റ്റോഫീസില്‍ വിവരമറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം ആനാകുടി സ്വദേശിയായ പാമ്പുപിടിത്തക്കാരന് രാജേഷ് തിരുവാമനന് രാവിലെ എത്തി പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുപോവുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ചൂട്ടയില്‍ കുന്നുവിള വീട്ടില്‍ സന്തോഷാണ് (33) പാമ്പുകടിയില്‍ നിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. സന്തോഷും അമ്മ ദേവയാനിയും ബന്ധുക്കളും വീട്ടിലുണ്ടായിരുന്നു. പഞ്ചായത്തില്‍ നിന്നുകിട്ടിയ വീടാണ് ഇവര്‍ക്കുള്ളത്. കതകുകള്‍ ഇല്ലാത്ത വീട്ടില്‍, തറയില്‍ പായ വിരിച്ച് കിടക്കുകയായിരുന്നു. അപ്പോഴാണ് പാമ്പ് ദേഹത്ത് കയറിയത്.
സന്തോഷിന്റ നിലവിളി കേട്ടെത്തിയ അയല്‍വാസി ബിനു അണലിയെ പിടികൂടി ഒരു ബക്കറ്റിലാക്കി. തുടര്‍ന്ന് പാലോട് ഫോറസ്റ്റോഫീസില്‍ വിവരമറിയിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം ആനാകുടി സ്വദേശിയായ പാമ്പുപിടിത്തക്കാരന് രാജേഷ് തിരുവാമനന് രാവിലെ എത്തി പ്ലാസ്റ്റിക് കുപ്പിയിലാക്കി കൊണ്ടുപോവുകയായിരുന്നു.
Keywords: News, Kerala, Thiruvananthapuram, Snake, Fear, Forest Officer, Neighbor, Strong Poison Snake on Youth Chest
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.