മൂന്നാം റൗൻഡ് കഴിയുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ; 90 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; യു ഡി എഫ് 47, എന്‍ ഡി എ-3, രണ്ട് മന്ത്രിമാര്‍ പിന്നില്‍

 


തിരുവനന്തപുരം: (www.kvartha.com 02.05.2021) മൂന്നാം റൗൻഡ് കഴിയുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ. 90സീറ്റുകളില്‍ എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 47 ഇടത്ത് യുഡിഎഫും മൂന്നിടത്ത്
 എന്‍ഡിഎയും ലീഡ് ചെയ്യുന്നു. രണ്ട് മന്ത്രിമാര്‍ പിന്നിലാണ്. കുണ്ടറയില്‍ ജെ മെഴ്സിക്കുട്ടിയമ്മയും തവനൂരില്‍ കെ ടി ജലീലും പിന്നിലാണ്.

തൃശൂരില്‍ ഗുരുവായൂര്‍ ഒഴിച്ച് എല്‍ഡിഎഫിനൊപ്പം. കോട്ടയത്തും ഇടത് മുന്നേറ്റം. എറണാകുളം, മലപ്പുറം, വയനാട് ജില്ലകളില്‍ യുഡിഎഫിന് ആശ്വാസം. പത്തനംതിട്ടയില്‍ കോന്നി ഒഴിച്ച് ബാക്കിയെല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷം മുന്നില്‍. മൂന്നാം റൗൻഡ് കഴിയുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് ശക്തമായ മേല്‍ക്കൈ; 90 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു; യു ഡി എഫ് 47, എന്‍ ഡി എ-3, രണ്ട് മന്ത്രിമാര്‍ പിന്നില്‍
കോന്നി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്. മഞ്ചേശ്വരത്ത് മുന്നില്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ മുന്നില്‍. നേമത്ത് കുമ്മമം രാജശേഖരന്‍ മുന്നിലാണ്. കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്.

പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മുഹമ്മദ് മുഹ്സിന്‍ മുന്നില്‍. നാദാപുരത്ത് എല്‍ഡിഎഫിന്റെ ഇ കെ വിജയന്‍ മുന്നില്‍. പാലായില്‍ മാണി സി കാപ്പന്റെ ലീഡ് 8,000കടന്നു

ഉടുമ്പന്‍ചോലയില്‍ മന്ത്രി എം എം മണിയുടെ ലീഡ് പതിമൂവായിരം കടന്നു. ഗുരുവായൂരിലും ഇടത് മുന്നേറ്റം. തൃശൂരില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ്.കളമശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ് ലീഡ് ചെയ്യുന്നു.

Keywords:  Strong LDF lead in state after third round; Leads in 90 seats; UDF 47, NDA-3, Thiruvananthapuram, News, Politics, Result, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia