SWISS-TOWER 24/07/2023

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി; എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2020) പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി കര്‍ശനമാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

മാസ്‌ക് ധരിക്കാത്തവര്‍ക്ക് 200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. വിവിധ വ്യക്തികളും സംഘടനകളും പൊലീസിന് കൈമാറിയ മാസ്‌കുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യും.

പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടി; എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വഴിയരികില്‍ മാസ്‌കുകള്‍ വില്‍പ്പന നടത്തുന്നത് നിരുത്സാഹപ്പെടുത്താനും സംസ്ഥാന പൊലീസ് മേധാവി ആവശ്യപ്പെട്ടു. വില്‍പ്പനയ്ക്കുളള മാസ്‌കുകള്‍ അണുവിമുക്തമാക്കിയ പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Keywords:  Strict legal action against those who do not wear masks in public places or workplaces, Thiruvananthapuram, News, Police, Protection, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia