വിദ്യാര്‍ഥികള്‍ക്ക് ലഹരി എത്തിക്കുന്ന ഏജന്റുമാരെ പിടികൂടാന്‍ കര്‍ശന നടപടി: ഋഷിരാജ് സിങ്
Jun 20, 2016, 11:11 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 20.06.2016) സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യപകമാണെന്നും അവര്‍ക്ക് ലഹരി എത്തിക്കുന്ന ഏജന്റുമാരെ പിടികൂടാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും വില്‍പന തടയുന്നതിനു പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ചേര്‍ന്ന എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കമ്മീഷണര്‍. എല്ലാ സ്‌കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിക്കും. ലഹരിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ പെട്ടിയില്‍ എഴുതിയിടാം.
സാധാരണ ഓണത്തിന് വാറ്റ് , സ്പിരിറ്റ് ഒഴുക്കല്‍ പതിവാണ്. ഇത് ഒരു തരത്തിലും അനുവദിക്കില്ല. സംസ്ഥാനത്തെ ബാര്‍ ഹോട്ടലുകള്‍, ക്ലബുകള്‍, ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍, കള്ള് ഷാപ്പുകള്‍ എന്നിവ അനുവദനീയമായ സമയത്തിനു മുന്‍പും ശേഷവും പ്രവര്‍ത്തിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ പിടിച്ചതിനെക്കാള്‍ കൂടുതല്‍ കേസുകള്‍ താന്‍ എക്‌സൈസ് കമ്മിഷണറായി ചുമതലയേറ്റ 11 ദിവസത്തിനുള്ളില്‍ പിടിച്ചെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Keywords: Kozhikode, Kerala, Liquor, School, Intoxication, Rishi Raj Singh, Excise Commissioner, Bar Hotels, Clubs, Beer and Wine Parlors, Toddy Shops.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.