ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.06.2016) അഴിമതിക്കാര്‍ക്കെതിരെ എല്‍ ഡി എഫ് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ഥാനമേറ്റ ശേഷം ആദ്യമായി വിളിച്ചു ചേര്‍ത്ത സെക്രട്ടറിമാരുടെ യോഗത്തിലാണ് പിണറായി നയം വ്യക്തമാക്കിയത്.
അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ വച്ചുകൊണ്ടിരിക്കില്ല. ഇക്കാര്യത്തില്‍ കടുത്ത തീരുമാനമാണ് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ കാര്യങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കണം. ആരില്‍ നിന്നെങ്കിലും പരാതി ലഭിച്ചാല്‍ ഉടന്‍ പരിഹാരം കാണണം. ഫയലുകള്‍ വച്ചു താമസിപ്പിക്കാന്‍ അനുവദിക്കില്ല.
സര്‍ക്കാരിന്റെ പേരു ചീത്തയാക്കാന്‍ ഉദ്യോഗസ്ഥര്‍ ആരും ശ്രമിക്കരുത്. സെക്രട്ടറിമാര്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ ഇക്കാര്യം ബോധ്യപ്പെടുത്തണം.
സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ആക്ഷേപത്തിനും പ്രതിഷേധത്തിനും ഇരയാകേണ്ടി വരുന്ന ഉദ്യോഗസ്ഥര്‍ പേടിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

Keywords: Thiruvananthapuram, Kerala, Chief Minister, Oommen Chandy, Pinarayi Vijayan, LDF, Government, CPM, Corruption, Action.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.