ഇ­വി­ടെ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് ക­ട­ക്കാന്‍ പ­ട്ടി­ക­ളു­ടെ അ­നു­വാ­ദം വേണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഇ­വി­ടെ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് ക­ട­ക്കാന്‍ പ­ട്ടി­ക­ളു­ടെ അ­നു­വാ­ദം വേണം

കാസര്‍­കോട്: കാസര്‍­കോ­ട് ടൗണ്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍-അ­മ്പല­ത്ത­റ പൊ­ലീ­സ് സ്‌­റ്റേഷന്‍ എ­ന്നി­വ­ടങ്ങ­ളി­ലേ­ക്ക് പ­രാതിയോ മറ്റോ നല്‍­കാ­നാ­യി പോ­കു­ന്ന­വര്‍­ക്ക് സ്‌­റ്റേ­ഷന്‍ പ­രി­സര­ത്ത് ത­മ്പ­ടി­ച്ചി­രി­ക്കു­ന്ന പ­ട്ടി­ക­ളോ­ട് അ­നു­വാ­ദം ചോ­ദി­ക്കേ­ണ്ട അവ­സ്ഥ. കാസര്‍­കോ­ട് പോ­ലീ­സ് സ്‌­റ്റേ­ഷന്‍ കോം­പൗ­ണ്ടില്‍ സ്ഥി­ര­മാ­യി പ­ത്തോ­ളം പ­ട്ടി­ക­ളാ­ണ് താ­വ­ളമു­റ­പ്പി­ച്ചി­ട്ടു­ള്ളത്. സ്റ്റേ­ഷ­നി­ലേ­ക്ക് പോ­കു­മ്പോഴും തി­രി­ച്ചു­വ­രു­മ്പോഴും പ­ട്ടി­ക്കൂ­ട്ടം കു­ര­ച്ചു­ചാ­ടു­കയും അ­ക്ര­മി­ക്കാന്‍ ശ്ര­മി­ക്കു­ന്ന­തായും ജ­ന­ങ്ങ­ളില്‍ നിന്നും പ­രാ­തി ഉ­യര്‍ന്നു.­

കാസര്‍­കോ­ട്ട് പ­ട്ടി­പി­ടു­ത്തം ന­ട­ക്കാ­താ­യി­ട്ട് വര്‍­ഷ­ങ്ങ­ളാ­യി. റെ­യില്‍­വേ സ്റ്റേ­ഷന്‍ പ­രി­സ­ര­വും തെ­രു­വ് പ­ട്ടി­ക­ളു­ടെ വിഹാ­ര കേ­ന്ദ്ര­ങ്ങ­ളി­ലൊ­ന്നാണ്. പോ­ലീ­സ് സ്‌­റ്റേ­ഷന്‍ കോം­പൗ­ണ്ടില്‍ കൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന മ­ണ­ലിലും ക­സ്റ്റ­ഡി­യി­ലെ­ടു­ത്ത് സൂ­ക്ഷി­ച്ചി­രി­ക്കു­ന്ന വാ­ഹ­ന­ങ്ങള്‍­ക്ക­ടി­യിലു­മാ­ണ് തെ­രു­വ് പ­ട്ടി­ക­ളു­ടെ സു­ഖ നിദ്ര. പോ­ലീ­സു­കാര്‍ പ­ലത­വ­ണ പ­ട്ടിക­ളെ ക­ല്ലെ­റിഞ്ഞ് ഓ­ടി­ച്ചെ­ങ്കിലും വീണ്ടും ഇ­വ കൂ­ട്ട­മാ­യി തി­രി­ച്ചെ­ത്തു­ക­യാ­ണ് ചെ­യ്­ത­തെ­ന്ന് അ­ധി­കൃ­തര്‍ പ­റ­യുന്നു.

ന­ഗ­ര­ത്തില്‍ അ­ല­ക്ഷ്യ­മാ­യി വ­ലി­ച്ചെ­റി­യു­ന്ന മാ­ലി­ന്യ­ങ്ങ­ളില്‍ നിന്നും യ­ഥേ­ഷ്ടം ഭക്ഷ­ണം ല­ഭി­ക്കാന്‍ തു­ട­ങ്ങിയ­ത് മൂ­ല­മാ­ണ് പ­ട്ടി­കള്‍ പോ­ലീ­സ് സ്‌­റ്റേ­ഷന്‍, റെ­യില്‍­വേ സ്റ്റേഷന്‍, ബ­സ് സ്­റ്റാന്‍­ഡ് പ­രി­സ­ര­ങ്ങ­ളില്‍ ത­മ്പ­ടി­ക്കു­ന്നത്. കാസര്‍­കോ­ട് ടൗണ്‍ ഹാ­ളി­ന് സ­മീ­പം രാ­ത്രി­യാ­യാല്‍ ആര്‍ക്കും കട­ന്നു പോ­കാ­നാ­വാ­ത്ത സ്ഥി­തി­യാണ്. ഏ­താ­ണ്ട് നൂ­റോ­ളം പ­ട്ടി­ക­ളാണ് ടൗണ്‍ ഹാള്‍ പ­രി­സ­രത്തും തൊ­ട്ട­ടു­ത്ത പു­ഴ­യോ­രത്തും താ­വ­ള­മാ­ക്കി­യി­രി­ക്കു­ന്ന­ത്.

കോ­ഴി­ക്ക­ട­ക­ളില്‍ നി­ന്നു­ള്ള മാ­ലി­ന്യ­ങ്ങളും അ­റ­വു­മാ­ലി­ന്യ­ങ്ങളും പ്ര­ധാ­ന­മാ­യി ത­ള്ളു­ന്ന­ത് ടൗണ്‍ ഹാള്‍ പ­രി­സര­ത്തെ പു­ഴ­യോ­ര­ങ്ങ­ളി­ലാണ്. പ­ട്ടി­പി­ടു­ത്തം ഉ­ടന്‍ ആ­രം­ഭി­ക്ക­ണ­മെ­ന്ന ശ­ക്തമാ­യ ആ­വശ്യം നി­ല­നില്‍­ക്കു­ക­യാണ്. തള­ങ്ക­ര തെ­രുവ­ത്ത് ഭാ­ഗ­ങ്ങ­ളിലും തെ­രു­വ് പ­ട്ടി­ക­ളു­ടെ ശല്യം മൂ­ലം സ്­കൂള്‍ വി­ദ്യാര്‍­ത്ഥി­കള്‍ക്കും മദ്ര­സ വി­ദ്യാര്‍­ത്ഥി­കള്‍­ക്കും പഠ­ന­ത്തി­ന് പോ­കാന്‍ ക­ഴി­യാ­ത്ത സാ­ഹ­ച­ര്യ­മാണ്.

അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ പോകാന്‍ പരാതിക്കാര്‍ മടി കാണിക്കുകയാണ്. പോലീസുകാരെ ഭയന്നല്ല മറിച്ച് തെരുവ് നായ്ക്കളെ പേടിച്ച്. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിസരം തെരുവ് നായ്ക്കളുടെ താവളമായി മാറിയിരിക്കുകയാണ്.
പരാതിയുമായി സ്റ്റേഷനിലേക്ക് പോകുന്നവര്‍ക്ക് നേരെ പടുകൂറ്റന്‍ നായ്ക്കള്‍ കുരച്ചു ചാടുന്നത് പതിവായി കഴിഞ്ഞു. ഇതുകാരണം സ്റ്റേഷനിലേക്ക് പോകാന്‍ കഴിയാതെ പിന്തിരിഞ്ഞോടുന്ന പരാതിക്കാരുടെ എ­ണ്ണവും  കു­റവല്ല. പോ­ലീ­സ് സ്‌­റ്റേ­ഷി­നില്‍ പോ­കാ­തെ തന്നെ ജ­ന­സേ­വ­ന കേ­ന്ദ്ര­ത്തില്‍ പ­രാ­തി നല്‍­കാ­നു­ള്ള സം­വി­ധാ­യം ഒ­രുക്കി സര്‍­ക്കാര്‍ ഉ­ത്തര­വ് ഇ­റ­ക്കി­യ­ത് പ­ട്ടിക­ളെ പേ­ടിച്ചാണോ എ­ന്ന് താ­മ­ശ­പ­റ­യു­ന്ന­വ­രു­മുണ്ട്.

ഇ­വി­ടെ പോ­ലീ­സ് സ്‌­റ്റേ­ഷ­നി­ലേ­ക്ക് ക­ട­ക്കാന്‍ പ­ട്ടി­ക­ളു­ടെ അ­നു­വാ­ദം വേണം
കഴിഞ്ഞ ദിവസം പരാതിയുമായി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മധ്യവയസ്‌കന് നേരെ സ്റ്റേഷന്‍ പരിസരത്തെ പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന  നായ ചാടി വീണിരുന്നു. ഇതേതുടര്‍ന്ന് ഭയന്നോടിയ ഇദ്ദേഹത്തിന് പിറകെ നായയും കുതിച്ചു പാഞ്ഞു. നായയുടെ കടിയേല്‍ക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ പരാതിക്കാരന്‍ വലിയ ഉരുളന്‍ കല്ലെടുത്ത് ശക്തിയായി എറിഞ്ഞതോടെയാണ് നായ പിന്തിരിഞ്ഞത്.

പോലീസ് സ്റ്റേഷന്‍ വളപ്പില്‍ നാലുഭാഗങ്ങളില്‍ നിന്നുമായി സംഘം ചേര്‍ന്നാണ് തെരുവ് നായ്ക്കള്‍ എത്തുന്നത്. ദിവസവും നായ്ക്കള്‍ കടിപിടി കൂടുന്നത് പതിവ് കാഴ്ചയാണ്. നായകള്‍ക്കിടയിലൂടെയാണ് പരാതിക്കാര്‍ക്ക് സ്റ്റേഷനിലേക്ക് പോകേണ്ടത്. പരാതി നല്‍കാതെ നിര്‍വ്വാഹമില്ലാത്ത സ്ഥിതിയിലുള്ളവര്‍ കൈയ്യില്‍ വടിയുമായി സ്റ്റേഷനിലേക്ക് പോകേണ്ടി വരുന്നു. ആക്രമിക്കാന്‍ വരുന്ന നായ്ക്കളെ തുരത്താനാണ് പരാതിക്കാര്‍ കൈയ്യില്‍ വടി കരുതുന്നത്. ക­ഴി­ഞ്ഞ ദിവ­സം സ്റ്റേ­ഷ­നി­ലെത്തി­യ ഒ­രാള്‍ക്ക് തി­രി­ച്ചു­പൊ­കാ­നായി ­പ­ട്ടി­യെ തു­ര­ത്താന്‍ പൊ­ലീ­സുകാ­രോ­ട് ലാ­ത്തി ചോ­ദി­ച്ച സം­ഭ­വവു­മു­ണ്ടായി.

കൂട്ടാമായെത്തുന്ന നായ്ക്കളെ നേരിടാന്‍ വടക്കന്‍പാട്ടിലെ അഭ്യാസ പ്രകടനങ്ങള്‍ പോലുള്ള അടിതടകള്‍ നടത്തേണ്ടി വരുന്ന ഗതികേടില്‍ വരെ ചിലര്‍ എത്തിച്ചേരുന്നു. പോലീസുകാര്‍ക്ക് പോലും നായ്ക്കള്‍ ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനു പുറമെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നായ്ക്കളുടെ ആക്രമണം നേരിടേണ്ടി വരുന്നു.

നായ്ക്കളെ ഭയന്ന് സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ചില വിദ്യാര്‍ത്ഥികള്‍. നിരവധി വളര്‍ത്തു മൃഗങ്ങളെ നായ്ക്കള്‍ ആക്രമിച്ചിട്ടുണ്ട്. ഇതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയാലും ഫലമുണ്ടാകുന്നില്ല. അമ്പലത്തറയിലെ ഒരു വീട്ടമ്മക്കും ഇരിയയിലെ പത്രഏജന്റ് രാധാകൃഷ്ണനും കഴിഞ്ഞ ദിവസം തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. അമ്പലത്തറക്കും ഇരിയക്കും പുറമെ പറക്കളായി, കാലിച്ചാനടുക്കം, ഏഴാം മൈല്‍, തായന്നൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം അ­തി­രൂ­ക്ഷ­മാണ്.

Keywords:  Street dog, Police, Kasaragod, Railway station, Kerala, Ambalathara, Malayalam News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia