Stray Dogs | 4 വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു; ശരീരത്തില്‍ 40 ഓളം മുറിവുകള്‍; ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
                                                 Nov 18, 2022, 18:12 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 മലപ്പുറം: (www.kvartha.com) നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചു. മലപ്പുറം താനാളൂരില്‍ വട്ടത്താണി-കംപനിപ്പടി പടിഞ്ഞാറുഭാഗത്ത് താമസിക്കുന്ന കുന്നത്ത് പറമ്പില്‍ റശീദ്-റസിയ ദമ്പതികളുടെ മകന് മുഹമ്മദ് റിസ് വാനാണു കടിയേറ്റത്. 
 ആറു തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്നാണ് റിസ്വാനെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ നാല്പതോളം മുറിവുകള്‍ ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതില്‍ തലക്കേറ്റ മുറിവ് ഗുരുതരമാണ്.
Keywords: Stray Dogs Bites Four Year Old Boy at Malappuram, Malappuram, News, Local News, Stray-Dog, Attack, Kerala.
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
