Stray dog that bit and injured 6 people tested positive for rabies.Confirms rabies | 6 പേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Oct 15, 2022, 20:16 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) നഗരത്തില്‍ വെളളിയാഴ്ച രാവിലെ ആറുപേരെ കടിച്ചു പരുക്കേല്‍പ്പിച്ച തെരുവു നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പാപ്പിനിശ്ശേരി സംരക്ഷണ കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്ന പട്ടിയെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് കണ്ണൂര്‍ റീജിയണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലബോറടറിയില്‍ പരിശോധനക്ക് വിധേയമാക്കി. തലച്ചോറിന്റെ ഭാഗങ്ങളുടെ ഫ്‌ളൂറസെന്റ് ആന്റി ബോഡി ടെക്‌നിക് പരിശോധനയില്‍ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് പേവിഷ പ്രതിരോധ തുടര്‍ ചികിത്സ നിര്‍ദേശിച്ചിട്ടുണ്ട്. ലബോറടറി പരിശോധനകള്‍ക്ക് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പികെ പത്മരാജ്, വെറ്ററിനറി സര്‍ജന്‍ ഡോ. രഞ്ജിനി എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം രാവിലെ മുനീശ്വരന്‍ കോവില്‍, എസ്എന്‍ പാര്‍ക് എന്നിവടങ്ങളില്‍ നിന്നാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പെടുന്ന ആറുപേര്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റത്.
മേലെചൊവ്വ സ്വദേശിനി ഷീജ, കീഴ്പ്പള്ളിയിലെ ബൈജു, ഒഡീഷ നിര്‍മാണ തൊഴിലാളിയായ ഷോദേവ്, സദര്‍നോ എന്നിവര്‍ക്കാണ് കടിയേറ്റത്. പട്ടിക്ക് വാക്‌സിനേഷന്‍ കൊടുക്കാനെത്തിയ രണ്ടു മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും കടിയേറ്റിട്ടുണ്ട്. മണിക്കൂറുകളുടെ ശ്രമഫലമായി കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം ജീവനക്കാരും മാര്‍ക് പ്രവര്‍ത്തകരും കൂടിയാണ് എസ്എന്‍ പാര്‍ക് റോഡില്‍ നിന്നും പട്ടിയെ പിടികൂടിയത്.
ഇതിനിടെ കരിവെള്ളൂരില്‍ നിന്നും പിടികൂടി പടിയൂര്‍ എബിസി സെന്ററില്‍ നിരീക്ഷണത്തിലുള്ള നായ്ക്കള്‍ക്ക് വൈദ്യ പരിശോധന നടത്തി. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം അവയെ വന്ധ്യംകരണത്തിന് വിധേയമാക്കും. കരിവെള്ളൂരിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ചയും നായ് പിടിത്തം തുടര്‍ന്നു. എട്ട് നായ്ക്കളെ പിടികൂടി പടിയൂര്‍ കേന്ദ്രത്തില്‍ എത്തിച്ചു. വരും ദിവസങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ഡോ. അജിത് ബാബു അറിയിച്ചു.

Keywords: Kannur, Kerala, News, Top-Headlines, Dog, Stray-Dog, Attack, Treatment, Stray dog that bit and injured 6 people tested positive for rabies.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.