Stray dog | അക്രമകാരിയായ തെരുവുനായയെ കരുതല്‍ തടങ്കലിലാക്കി

 


കണ്ണൂര്‍: (www.kvartha.com) നഗരമധ്യത്തില്‍ കവിത തീയേറ്ററിന് സമീപം അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതല്‍ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം ആറു പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസവ്യവസ്ഥയില്‍ ഉള്ളതിനാലാണ് നായയെ ആളൊഴിഞ്ഞ വീട്ടില്‍ നിരീക്ഷണത്തിലാക്കിയത്. ഇതിന് പുറമേ നാലു കുട്ടികളോട് കൂടിയ ഒരു പെണ്‍നായയും ഔദ്യോഗിക സംഘത്തിന്റെ നിരീക്ഷണത്തിലാണ്. പിടികൂടാനാവാതെ പോയ നായ്ക്കളെ വരുതിയിലാക്കുന്നതിനുള്ള ശ്രമം തുടരും.
  
Stray dog | അക്രമകാരിയായ തെരുവുനായയെ കരുതല്‍ തടങ്കലിലാക്കി

എബിസി മോണിറ്ററിംഗ് സെല്‍ അംഗം സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പികെ പത്മരാജ്, മൃഗ ക്ഷേമ പ്രവര്‍ത്തകന്‍ ശ്യാം എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിനിടെ പടിയൂരില്‍ എബിസി സെന്ററില്‍ പാര്‍പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. നിലവില്‍ 13 നായ്ക്കളാണ് സെന്ററിലുള്ളത്. തെരുവുനായ ആക്രമണമുണ്ടായ കണ്ണൂര്‍ നഗരത്തിലും തലശ്ശേരിയിലും ഉടന്‍ തന്നെ നായ പിടിത്തമാരംഭിക്കുമെന്ന് എബിസി നിര്‍വഹണ ഉദ്യോഗസ്ഥന്‍ ഡോ. അജിത് ബാബു അറിയിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia