Stray dog attacked | കണ്ണൂരില്‍ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നേരെ തെരുവ് നായയുടെ ആക്രമണം; കാലിന് കടിയേറ്റു
Sep 11, 2022, 20:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) എളയാവൂര് മുണ്ടയാട് ജേര്‍നലിസ്റ്റ് കോളനിയില്‍ നായയുടെ ആക്രമണം. ജന്മഭൂമി കണ്ണൂര്‍ യൂനിറ്റ് മുന്‍ റസിഡന്റ് എഡിറ്ററായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ എ ദാമോദരനാണ് നായയുടെ കടിയേറ്റത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച രാവിലെ റോഡരികില്‍ നിന്നപ്പോള്‍ തെരുവുനായയാണ് കാലില്‍ കടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജേര്‍നലിസ്റ്റ് കോളനിയിലും പരിസരങ്ങളിലും തെരുവു നായ്ക്കള്‍ കൂട്ടത്തോടെ അലഞ്ഞു തിരിയുന്നത് പതിവ് കാഴ്ചയാണെന്നും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഏഴാം മൈലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. തളിപ്പറമ്പ് ഏഴാം മൈല്‍ പ്ലാത്തോട്ടം റോഡിലെ ശഹബാസ് മന്‍സൂറും സയാന് സലീമും തിരുവോണദിവസം മുടിവെട്ടാന്‍ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കള്‍ ഓടിച്ചത്. ഇരുവരും വീട്ടുമുറ്റത്തേക്ക് ഓടി വന്ന് ഗേറ്റ് അടച്ചതിനിലാണ് രക്ഷപ്പെട്ടത്.
ഇരുവരെയും ആറുതെരുവുനായ്ക്കള് ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സിസിടിവി ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പരിസരത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് ശഹബാസിന്റെ പിതാവ് മലബാര്‍ മന്‍സൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണാടിപ്പറമ്പില്‍ മീന്‍ വാങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ കയ്യില്‍ നിന്നും തെരുവുനായ മീന്‍ കടിച്ചെടുമ്പോള് അവരുടെ കൈപ്പത്തിക്ക് പരുക്കേറ്റിരുന്നു. കുട്ടികളടക്കം എട്ടുപേര്‍ക്കാണ് കണ്ണാടിപ്പറമ്പില്‍ ഒരു ദിവസം തെരുവുനായയുടെ കടിയേറ്റത്.
< !- START disable copy paste -->

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Kerala, Kannur, Top-Headlines, Stray-Dog, Journalist, Attack, Animals, Dog, Treatment, Stray dog attacked senior journalist in Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.