Stray dog attacked | സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു; കൈചുരുട്ടി ഇടിച്ച് പ്രതിരോധം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) സ്‌കൂള്‍ വരാന്തയില്‍വച്ച് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

Stray dog attacked | സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു; കൈചുരുട്ടി ഇടിച്ച് പ്രതിരോധം

രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോള്‍ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയില്‍വച്ച് കുട്ടിയുടെ ഇടതുകാലില്‍ കടിക്കുകയായിരുന്നു. കടിച്ചുപിടിച്ച നായയെ വിദ്യാര്‍ഥി മുഷ്ടിചുരുട്ടിയാണ് പ്രതിരോധിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Keywords: Stray dog attacked school student at Chittariparamba, Kannur, News, Stray-Dog, Attack, Student, Injured, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia