Stray dog attacked | സ്‌കൂള്‍ വരാന്തയില്‍ വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു; കൈചുരുട്ടി ഇടിച്ച് പ്രതിരോധം
Nov 1, 2022, 12:41 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സ്‌കൂള്‍ വരാന്തയില്‍വച്ച് വിദ്യാര്‍ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണു കടിയേറ്റത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
രണ്ടാം നിലയിലെ ക്ലാസിലേക്ക് കയറുമ്പോള്‍ പിന്നിലൂടെ എത്തിയ തെരുവുനായ വരാന്തയില്‍വച്ച് കുട്ടിയുടെ ഇടതുകാലില്‍ കടിക്കുകയായിരുന്നു. കടിച്ചുപിടിച്ച നായയെ വിദ്യാര്‍ഥി മുഷ്ടിചുരുട്ടിയാണ് പ്രതിരോധിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥിയെ ഉടന്‍ തന്നെ സ്‌കൂള്‍ അധികൃതര്‍ കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords: Stray dog attacked school student at Chittariparamba, Kannur, News, Stray-Dog, Attack, Student, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.