Stray dog | മുഴപ്പിലങ്ങാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു; കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട്ട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നായയുടെ കടിയേറ്റു. മുഴപ്പിലങ്ങാട് പഞ്ചായത് പരിധിയില്‍ എടക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാബുവിന്റെ മകള്‍ ജാന്‍വിയക്കാണ് (എട്ട്) നായയുടെ കടിയേറ്റത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. മുഴപ്പിലങ്ങാട് വെസ്റ്റ് എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. സ്‌കൂള്‍ വിട്ട് വന്ന് വീട്ടുപരിസരത്ത് കളിക്കുന്നതിനിടെയായിരുന്നു സംഭവം.
       
Stray dog | മുഴപ്പിലങ്ങാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് തെരുവുനായയുടെ കടിയേറ്റു; കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി; വീഡിയോ പുറത്ത്

കൈക്കും കാലിനുമാണ് കടിയേറ്റത്. പരിക്കേറ്റ വിദ്യാര്‍ഥിനിനെ ചാല ജിം കെയര്‍ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. മൂന്ന് നായ്ക്കള്‍ ചേര്‍ന്ന് കുട്ടിയെ വലിഴിച്ചിഴച്ച് ആക്രമിക്കുന്ന ദൃശ്യം സിസിടിവിയില്‍ വ്യക്തമാണ്. പിതാവും പരിസരവാസികളും ഓടിയെത്തിയതോടെ നായ്ക്കള്‍ കടന്നുകളയുകയായിരുന്നു. കുട്ടി അപകടാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.വിവരമറിഞ്ഞ് എടക്കാട് പൊലീസ് സ്ഥലത്തെത്തി.


മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് ടി സജിത, വൈസ് പ്രസിഡന്റ് വിജേഷ്, സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി റജീന ടീചര്‍, ജില്ലാ പഞ്ചായതംഗം കെ വി ബിജു തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. ഒരാഴ്ച മുന്‍പാണ് മുഴപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റു നിഹാല്‍ എന്ന പതിനൊന്നു വയസുകാരന്‍ ദാരുണമായി മരിച്ചത്. ഇതിന്റെ ആഘാതം വിട്ടു മാറും മുന്‍പാണ് മറ്റൊരു സംഭവം കൂടി നടന്നത്. നിഹാലിന്റെ മരണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ പതിനേഴോളം നായ്ക്കളെ പഞ്ചായത് അധികൃതര്‍ എബിസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ പിടികൂടിയിരുന്നു.

Keywords: Kannur, Thalassery, Muzhappilangad, Stray Dogs, Kerala News, Kannur News, Stray dog attacked 9-year-old in Muzhappilangad.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia