Dog Attack | കണ്ണൂര്‍, വടകര ജില്ലകളില്‍ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരുക്ക്
Jul 21, 2023, 15:51 IST
കോഴിക്കോട്: (www.kvartha.com) കണ്ണൂര്‍, വടകര ജില്ലകളില്‍ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റ് നിരവധി പേര്‍ക്ക് പരുക്ക്. വടകര നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി നായയുടെ കടിയേറ്റ് വിദ്യാര്‍ഥികളും മുതിര്‍ന്നവരുമടക്കം ഏഴു പേര്‍ക്ക് പരുക്ക്. എല്ലാവരെയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം.
അമൃത പബ്ലിക് സ്‌കൂള്‍ ജീവനക്കാരന്‍ വള്ള്യാട് കിടഞ്ഞോത്ത് ബാബു (44), ബിഇഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചോറോട് വാണിയം കണ്ടി നിസാഹുല്‍ റഹ് മാന്‍ (14), ജെ എന്‍ എം എച് എസ് എസ് വിദ്യാര്‍ഥി താഴെ എടവലത്ത് അല്‍കേഷ് (16), നാരായണ നഗര്‍ നീലാംബരിയില്‍ നാരായണി (80), മേപ്പയൂര്‍ ഒറ്റത്തെങ്ങാതില്‍ അന്‍വര്‍ (35), പുതുപ്പണം കിഴക്ക് മുതിരേമ്മല്‍ പ്രദീപന്‍ (41), മരപ്പണി ചെയ്യുന്ന തൃശൂര്‍ സ്വദേശി സുധീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
നാരായണിയെ വീട്ടിലെ കോലായില്‍ കയറിയും പ്രദീപനെയും അന്‍വറിനെയും പുതിയ ബസ് സ്റ്റാന്‍ഡ് - എടോടി റോഡിലും സുധീഷിനെ മേപ്പയില്‍വച്ചും അല്‍കേഷിനെ പുതിയ ബസ് സ്റ്റാന്‍ഡില്‍ വച്ചും നിസാഹുലിനെ പാര്‍ക് റോഡില്‍ വച്ചും ബാബുവിനെ തിരുവള്ളൂര്‍ റോഡ് ആശുപ്രതി റോഡിലും വച്ചാണ് ആക്രമിച്ചത്. എല്ലാവര്‍ക്കും ജില്ലാ ആശുപത്രിയില്‍ കുത്തിവയ്പ് നടത്തി. കണ്ണൂര്‍ തളിപ്പറമ്പിലും മൂന്നു പേര്‍ക്ക് നായയുടെ കടിയേറ്റു.
Keywords: Stray dog attack against many persons in Vadakara and Kannur, Kozhikode, News, Stray Dog , Attack, Hospitalized, Injury, Treatment, Students, Kerala.
അമൃത പബ്ലിക് സ്‌കൂള്‍ ജീവനക്കാരന്‍ വള്ള്യാട് കിടഞ്ഞോത്ത് ബാബു (44), ബിഇഎം ഹൈസ്‌കൂള്‍ വിദ്യാര്‍ഥി ചോറോട് വാണിയം കണ്ടി നിസാഹുല്‍ റഹ് മാന്‍ (14), ജെ എന്‍ എം എച് എസ് എസ് വിദ്യാര്‍ഥി താഴെ എടവലത്ത് അല്‍കേഷ് (16), നാരായണ നഗര്‍ നീലാംബരിയില്‍ നാരായണി (80), മേപ്പയൂര്‍ ഒറ്റത്തെങ്ങാതില്‍ അന്‍വര്‍ (35), പുതുപ്പണം കിഴക്ക് മുതിരേമ്മല്‍ പ്രദീപന്‍ (41), മരപ്പണി ചെയ്യുന്ന തൃശൂര്‍ സ്വദേശി സുധീഷ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
Keywords: Stray dog attack against many persons in Vadakara and Kannur, Kozhikode, News, Stray Dog , Attack, Hospitalized, Injury, Treatment, Students, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.