SWISS-TOWER 24/07/2023

Stray dog attack | കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അതിക്രമം നടന്നത് സൈകിള്‍ ചവിട്ടുന്നതിനിടെ

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) അരക്കിണറില്‍ കുട്ടികളെ തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സൈകിള്‍ ചവിട്ടുന്നതിനിടെ കുട്ടികളുടെ നേര്‍ക്ക് നായ ചാടി വീണ് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തെരുവുനായയെ തള്ളിമാറ്റി രക്ഷപ്പെടാന്‍ കുട്ടി ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. കുട്ടിയെ നായ കടിച്ചുവലിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പന്ത്രണ്ട് വയസുളള നൂറാസ്, വൈഗ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സാജുദീന്‍ എന്നയാള്‍ക്കും കടിയേറ്റിരുന്നു. ഇയാള്‍ കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സയിലാണ്. അതേസമയം. അരക്കിണറില്‍ നളിനി എന്ന വീട്ടമ്മയ്ക്കും നായയുടെ കടിയേറ്റു. 
Aster mims 04/11/2022

കോഴിയെ പിടിക്കാന്‍ എത്തിയ നായയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. നൂറാസിനെ ആക്രമിച്ച അതേ നായ തന്നെയാണ് നളിനിയെയും കടിച്ചത്. കോഴിക്കോട്ട് നാദാപുരം വിലങ്ങാട് 12 വയസുകാരനെയും തെരുവുനായ ആക്രമിച്ചു.

ഞായറാഴ്ച മാത്രം, സംസ്ഥാനത്ത് അന്‍പതോളം പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പാലക്കാട്ട് വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന മൂന്നു വയസുള്ള ആദിവാസി ബാലന്‍ ആകാശിനും കടിയേറ്റിരുന്നു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നീട് നായയെ ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.

ശാസ്താംകോട്ടയില്‍ വയോധികരായ രണ്ടുപേരെ വീട്ടുമുറ്റത്തു നില്‍ക്കുമ്പോള്‍ നായ കടിച്ചു. ഇവരുടെ വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ച നായ തളര്‍ന്നു വീണുചത്തു. വയനാട് നാലു പേരെ തെരുവുനായ കടിച്ചു.

Stray dog attack | കുട്ടികളെ തെരുവുനായ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അതിക്രമം നടന്നത് സൈകിള്‍ ചവിട്ടുന്നതിനിടെ


Keywords: Stray dog attack against children in Kozhikode, Kozhikode, News, Stray-Dog, Attack, Children, Hospital, CCTV, Kerala, Injured.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia