Dog Attack | 'തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു'
Sep 27, 2023, 12:49 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) തൃത്താലയില്‍ രണ്ടര വയസുകാരന്റെ ചെവി തെരുവുനായ കടിച്ചെടുത്തു. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. കുമ്പിടി തുറക്കല്‍ വീട്ടില്‍ സഹാബുദ്ദീനാണ് നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റത്. ചെവിയുടെ ഭൂരിഭാഗവും തെരുവ് നായ കടിച്ചെടുത്തു. പരുക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു.
ഈ ഭാഗങ്ങളില്‍ അടുത്തിടെ തെരുവുനായകളുടെ ശല്യം വര്‍ധിച്ചുവരുന്നതായി പ്രദേശവാസികള്‍ പറയുന്നു. നിരവധി പേര്‍ക്ക് നേരെ ആക്രമണ ശ്രമം നടന്നിരുന്നു. ആക്രമണം ഭയന്ന് പുറത്തുപോകാന്‍ ഭയക്കുന്നതായും ഇവര്‍ പറയുന്നു.
Keywords: Stray dog attack against 2 and half year old boy, Palakkad, News, Stray Dog Attack, Injured, Hospital, Treatment, Natives, Medical College, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.