Dog attack | 'മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 9 വയസുകാരിയെ കടിച്ചുകീറി വലിച്ച് കൊണ്ടുപോകാന്‍ ശ്രമം'
Jun 19, 2023, 20:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) മുഴപ്പിലങ്ങാട് വീണ്ടും കുട്ടിക്ക് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. പാച്ചാക്കരയിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി ജാന്‍വിയെ (9) ആണ് നായ്ക്കള്‍ കടിച്ചു പരുക്കേല്‍പിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെ നായ കടിച്ചെടുത്ത് കൊണ്ടുപോകാനുള്ള ശ്രമം നടത്തിയതായും ദൃക് സാക്ഷികള്‍ പറഞ്ഞു.
ആക്രമണത്തില്‍ നിലത്തു വീണ കുട്ടിയെ മൂന്നു തെരുവുനായ്ക്കള്‍ ചേര്‍ന്ന് കടിച്ചുപരുക്കേല്‍പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് സമീപവാസികള്‍ എത്തിയതോടെയാണ് തെരുവുനായ്ക്കള്‍ പോയത്. കുട്ടിയുടെ തലയ്ക്കും വയറിനും തുടയിലും കൈയിലും ആഴത്തില്‍ മുറിവുണ്ട്. പരുക്കേറ്റ കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൊല്ലം ചാത്തിനാംകുളത്ത് പത്താംക്ലാസ് വിദ്യാര്‍ഥിക്കും തെരുവുനായയുടെ കടിയേറ്റു. പരുക്കേറ്റ ആതില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുന്‍പാണ് മുഴുപ്പിലങ്ങാട് തെരുവുനായയുടെ ആക്രമണത്തില്‍ ഭിന്നശേഷിക്കാരനായ പത്തുവയസ്സുകാരന്‍ നിഹാല്‍ നൗശാദ് മരിച്ചത്.

Keywords: Stray dog attack again in Kannur Muzhappilangad, Kannur, News, Janvi, Stray dog attack, Injury, Hospital, Treatment, Eye witness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.