Minister | സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവില്‍ കൂട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി; മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും
Aug 15, 2023, 15:15 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നിലവില്‍ കൂട്ടില്ലെന്ന് വ്യക്തമാക്കി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന വൈദ്യുതി ബോര്‍ഡ് യോഗത്തിനു ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രിയുടെ വാക്കുകള്‍:
വൈദ്യുതി നിരക്ക് വര്‍ധന ബോര്‍ഡോ സര്‍കാരോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്റര്‍ കമിഷന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നിലവില്‍ അത് പരിഗണനയിലില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. രണ്ടു ദിവസം മഴ പെയ്താല്‍ നിരക്കു കൂട്ടേണ്ടി വരില്ല.
മഴയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ബുധനാഴ്ചത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും- എന്നും മന്ത്രി പറഞ്ഞു.
മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നു. ഇതേതുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോര്‍ഡ് ലാഭം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. നിരക്കു കൂട്ടുന്നത് നിലവില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
കാലവര്‍ഷം തുടങ്ങി രണ്ടര മാസമായിട്ടും കാര്യമായി മഴ ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ജൂണില്‍ ദിവസേന 78 കോടി രൂപയുടെ വരെ വൈദ്യുതി വാങ്ങി. ജൂലൈയില്‍ മഴ ലഭിച്ചതിനാല്‍ 56 കോടിയായി കുറഞ്ഞു. വില കുറഞ്ഞ ജലവൈദ്യുതിയുടെ ഉല്‍പാദനം കുറയുമ്പോള്‍ പകരം വാങ്ങേണ്ടിവരുന്നത് വില കൂടിയ വൈദ്യുതിയാണ്.
ഈ അധിക തുക ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജായി ഈടാക്കുകയാണു ചെയ്യുക. എന്നാല്‍, ഇപ്പോള്‍ തന്നെ യൂനിറ്റിന് 19 പൈസ സര്‍ചാര്‍ജ് വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തു വേണമെന്ന് ചര്‍ച ചെയ്യുന്നതിനാണ് ബുധനാഴ്ചത്തെ മന്ത്രിയുടെ യോഗം.
മന്ത്രിയുടെ വാക്കുകള്‍:
വൈദ്യുതി നിരക്ക് വര്‍ധന ബോര്‍ഡോ സര്‍കാരോ അല്ല തീരുമാനിക്കുന്നത്. റെഗുലേറ്റര്‍ കമിഷന്‍ അംഗീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. നിലവില്‍ അത് പരിഗണനയിലില്ല. ഡാമുകളില്‍ ജലനിരപ്പ് കുറവായതിനാല്‍ മഴ പെയ്തില്ലെങ്കില്‍ പ്രതിസന്ധി കൂടും. രണ്ടു ദിവസം മഴ പെയ്താല്‍ നിരക്കു കൂട്ടേണ്ടി വരില്ല.
മഴയില്ലെങ്കില്‍ പ്രതിസന്ധിയുണ്ടാകും. വാങ്ങുന്ന വിലയ്‌ക്കേ കൊടുക്കാന്‍ പറ്റൂ. ഉപഭോക്താവിനെ കഴിയുന്നത്ര വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അധിക വൈദ്യുതി പണം കൊടുത്തു വാങ്ങേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. ബുധനാഴ്ചത്തെ വൈദ്യുതി ബോര്‍ഡ് യോഗം സ്ഥിതി വിലയിരുത്തും- എന്നും മന്ത്രി പറഞ്ഞു.
മഴ കുറഞ്ഞതിനാല്‍ ദിവസം 10 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നു. ഇതേതുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പോകുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഈ സമയത്ത് വൈദ്യുതി പുറത്തുകൊടുത്ത് ബോര്‍ഡ് ലാഭം ഉണ്ടാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണ്. നിരക്കു കൂട്ടുന്നത് നിലവില്‍ കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. നിരക്ക് കൂട്ടുന്നതിനെതിരായ കേസ് ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്.
ഈ അധിക തുക ഉപയോക്താക്കളില്‍നിന്നു സര്‍ചാര്‍ജായി ഈടാക്കുകയാണു ചെയ്യുക. എന്നാല്‍, ഇപ്പോള്‍ തന്നെ യൂനിറ്റിന് 19 പൈസ സര്‍ചാര്‍ജ് വാങ്ങുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തു വേണമെന്ന് ചര്‍ച ചെയ്യുന്നതിനാണ് ബുധനാഴ്ചത്തെ മന്ത്രിയുടെ യോഗം.
Keywords: Storage in Kerala dams dips, electricity price hike likely if rainfall remains elusive: Minister, Palakkad, News, Politics, Trending, Storage In Kerala Dams Dips, Electricity Price Hike Likely If Rainfall, Minister K Krishnan Kutty, Meeting, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.