കാസര്‍കോടിനും ആലപ്പുഴയ്ക്കും പിന്നാലെ അന്ത്യോദയയ്ക്ക് തിരൂരിലും സ്റ്റോപ്പ് അനുവദിച്ചേക്കും
Jul 3, 2018, 21:43 IST
ADVERTISEMENT
മലപ്പുറം: (www.kvartha.com 03.07.2018) മംഗളൂരു ജംഗ്ഷന് - കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചതിന് പിന്നാലെ തിരൂരിലും സ്റ്റോപ്പ് അനുവദിച്ചേക്കും. ഇതുസംബന്ധിച്ച് ഉറപ്പ് ലഭിച്ചതായി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അറിയിച്ചു. സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന് റയില്‍വേ മന്ത്രി ഉറപ്പുനല്‍കിയതായും ഇ ടി വ്യക്തമാക്കി.
കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് നല്കുന്ന കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്ന ഉറപ്പുലഭിച്ചത്. എംപിയുടെ പരാതി കേട്ട റയില്‍വേ മന്ത്രി അന്ത്യോദയ എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അറിയിച്ചു.
അതേസമയം ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജന സദസ് സംഘടിപ്പിച്ചു. സ്റ്റോപ്പ് നേടിയെടുക്കാന്‍ കൊടിയുടെ നിറം തടസമാകില്ലെന്നും ആരുമായും സഹകരിക്കുമെന്നും സിപിഎം വ്യക്തമാക്കി.
ജനങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജനപ്രതിനിധികള്‍ താല്പര്യം കാണിക്കാത്തതുകൊണ്ടാണ് ഈ അവഗണന. ദീര്‍ഘദൂര െട്രയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം ഉടന്‍ കേന്ദ്ര റയില്‍വേ മന്ത്രിയെ കാണും.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച കാസര്‍കോട്ടും ആലപ്പുഴയിലും അന്ത്യോദയയ്്ക്ക് സ്റ്റോപ്പ് അനുവദിച്ച് ഉത്തരവായിരുന്നു. ജൂലൈ ആറ് മുതല്‍ ഈ രണ്ട് ജില്ലകളില്‍ അന്ത്യോദയ നിര്‍ത്തിത്തുടങ്ങും.
Related News: പ്രതിഷേധം ഫലം കണ്ടു; ഇനി ചെയിന്‍ വലിച്ച് നിര്‍ത്തേണ്ട; അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട്ടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Malappuram, Indian Railway, Train, stop, Mangalore, Alappuzha, kasaragod, Union minister, E.T Muhammed Basheer, News, Stop will be allowed for Antyodaya at Tirur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.