പെണ്‍പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍ നിന്നും കല്ലുകളുടെ ശേഖരം നീക്കം ചെയ്തു

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 25.02.2018) പെണ്‍പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കാല്‍ കിലോ കല്ല്. ആറന്മുള മലയുടെ ചരുവില്‍ കേശവന്‍ ഓമനിച്ചു വളര്‍ത്തിയ 8 വയസ്സുള്ള ഡാഷ് ഇനത്തില്‍ പെട്ട നായയുടെ മൂത്രാശ സഞ്ചിയിലാണ് കല്ലിന്റെ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ഒരു മാസമായി മൂത്രം ഒഴിക്കുവാനുള്ള ബുദ്ധിമുട്ടും, മൂത്രം ഒഴിക്കുമ്പോള്‍ രക്തസ്രാവവും കണ്ടതിനെത്തുടര്‍ന്നാണ് നായയെ ചെങ്ങന്നൂര്‍ മൃഗാശുപത്രിയില്‍ പരിശോധനക്ക് എത്തിച്ചത്. വിദഗ്ധ പരിശോധനയിലും തുടര്‍ന്ന് നടത്തിയ എക്‌സറേയിലും മൂത്രാശയത്തിലെ കല്ലുകള്‍ കണ്ടെത്തുകയായിരുന്നു.

പെണ്‍പട്ടിയുടെ മൂത്രാശയ സഞ്ചിയില്‍ നിന്നും കല്ലുകളുടെ ശേഖരം നീക്കം ചെയ്തു


ആശുപത്രിയിലെ സര്‍ജന്‍ ഡോ: ദീപു ഫിലിപ്പ് മാത്യുന്റെ നേതൃത്വത്തിലുള്ള 9 അംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം 2 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ കല്ലുകള്‍ മുഴുവന്‍ നീക്കം ചെയ്തു .ഡോ: ദീപു ഫിലിപ്പിനെ കൂടാതെ ഡോ. രശ്മി ടി ആര്‍, ഡോ. മീനു മനോഹര്‍, ഡോ . മെറിന്‍, ഡോ. ജിജി സണ്ണി, ഡോ. കൃപ, ഡോ. ഷാനീസ് മൃസ്സ, ഡോ. എബ്രഹാം, ഡോ. ആരതി എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളിയായി. പെണ്‍നായകളില്‍ കല്ലുകാണുന്നത് അപൂര്‍വമാണെന്ന് ഡോ. പറഞ്ഞു. സങ്കീര്‍ണ്ണമായ ഒട്ടേറെ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയ ആളാണ് ഡോ. ദീപു ഫിലിപ്പ് മാത്യു. നായ സുഖം പ്രാപിച്ചു വരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, News, Dog, Doctor, Stone removed from dog's urinary bladder.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Sre
Web Desk Sre

154168 Articles

Tags

Share this story

wellfitindia