വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്

 


ADVERTISEMENT

കല്‍പറ്റ: (www.kvartha.com 25.02.2020) വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരമണിയോടെയാണ് കല്‍പറ്റ കെ എസ് ആര്‍ ടി സി ഗാരേജിനു സമീപമുള്ള വസതിക്കു നേരെ കല്ലേറുണ്ടായത്.

വയനാട് കലക്ടറുടെ ഔദ്യോഗിക വസതിക്കു നേരെ അജ്ഞാതരുടെ കല്ലേറ്

കല്ലേറില്‍ വീടിന്റെ തിണ്ണയില്‍ പാകിയിരുന്ന ടൈലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയും വീട്ടിലുണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗികവസതിയും തൊട്ടടുത്തുതന്നെയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords:  Stone pelting in  Wayanad district collector's house, News, Wayanadu, KSRTC, Stone Pelting, District Collector, Police, House, Case, Probe, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia