സരിതയുടെ അഭിഭാഷകന്‍ ഫെനിയുടെ വീടിനു നേരെ കല്ലേറ്

 


മാവേലിക്കര: (www.kvartha.com 02.04.2014)സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി  സരിത എസ്.നായരുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്റെ വീടിനു നേരെ ആക്രമണം. ഫെനിയുടെ മാവേലിക്കരയിലെ വീടിനു നേരെ ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു ആക്രമണം.

സമീപത്തെ റോഡില്‍ നിന്നും  വീടിനു നേരെ തുടര്‍ച്ചയായി കല്ലെറിയുകയായിരുന്നു. കല്ലേറില്‍  വീടിന്റെ ജനല്‍ ചില്ലുകളും കാറിന്റെ ചില്ലുകളും തകര്‍ന്നു.

സരിതയുടെ അഭിഭാഷകന്‍ ഫെനിയുടെ വീടിനു നേരെ കല്ലേറ്അക്രമ സമയത്ത് ഫെനിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കളും മകളും മാത്രമാണ് ഉണ്ടായിരുന്നത്. ഫെനി തൊട്ടടുത്തുള്ള ഭാര്യവീട്ടിലായിരുന്നു. സരിത ചൊവ്വാഴ്ച നടത്തിയ വിവാദ പ്രസ്താവനയില്‍ പ്രകോപനം പൂണ്ടതാകാം അക്രമത്തിന് കാരണമെന്ന് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

സോളാര്‍ കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും വെള്ളാപള്ളിക്കും പങ്കുണ്ടെന്നും
തനിക്കെതിരെ ഇനി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നും സരിത ഭീഷണിപ്പെടുത്തിയിരുന്നു. വീടിനു നേരെയുണ്ടായ അക്രമത്തില്‍ ഫെനി നല്‍കിയ പരാതിയില്‍ മാവേലിക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords: Feni Balakrishnan, Mavelikkara,Solar Case, Saritha S.Nair, Advocate, House, Stone Pelting, Police, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia