ബാര്‍ കോഴ: മാണിക്കെതിരെ തെളിവുണ്ടെങ്കില്‍ വിജിലന്‍സിന് കൈമാറണമെന്ന് ചെന്നിത്തല
Nov 15, 2014, 14:09 IST
തിരുവനന്തപുരം: (www.kvartha.com 15.11.2014) ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ കൈവശമുള്ളവര്‍ അവ വിജിലന്‍സിന് കൈമാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിജിലന്‍സ് തെളിവ് ശേഖരിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വിജിലന്‍സാണെന്നും ചെന്നിത്തല പറഞ്ഞു.
അടഞ്ഞ ബാറുകള്‍ തുറക്കുന്നതിനുവേണ്ടി ധനകാര്യമന്ത്രി കെ എം മാണിക്ക് ഒരുകോടി രൂപ നല്‍കിയതായി ബാര്‍ കൗണ്‍സില്‍ പ്രതിനിധി ബിജു രമേശ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മാണി പണം വാങ്ങുന്നതിന്റെ തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കണമെന്നാണ് ചെന്നിത്തല പറഞ്ഞത്.

Also Read:
വ്യാജ അക്കൗണ്ടുണ്ടാക്കി ഗ്രാമീണ ബാങ്കില്‍ നിന്ന് 1,10,000 രൂപ തട്ടി
Keywords: Thiruvananthapuram, Ramesh Chennithala, Vigilance Court, K.M.Mani, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.