Steel bomb | കൂത്തുപറമ്പില്‍ സ്റ്റീല്‍ ബോംബ് പിടികൂടി നിര്‍വീര്യമാക്കി
May 19, 2023, 19:35 IST
ADVERTISEMENT
കുത്തുപറമ്പ്: (www.kvartha.com) മാങ്ങാട്ടിടം കണ്ടേരി കരിയില്‍ ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു.
തുടര്‍ന്ന് ബോംബ് സ്ക്വാഡിനെ വിവരമറിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്നും ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധിക്കുകയും പിന്നീട് ബോംബ് നിര്‍വീര്യമാക്കുകയും ചെയ്തു. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Steel bomb caught and defused in Koothuparamba, Kannur, News, Police, Steel bomb, Police, Case, Investigation, Natives, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

