Pregnants Tips | ഗര്‍ഭിണികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ആരോഗ്യമുള്ള കുഞ്ഞിന് വേണ്ടി ഇതെല്ലാം ഒഴിവാക്കണം!
Feb 1, 2024, 22:16 IST
കൊച്ചി: (KVARTHA) ഒരു സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭിണി ആകുന്നതും അമ്മയാകുന്നതുമെല്ലാം വളരെ പ്രധാനമാണ്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ചിലര്‍ക്ക് പ്രസവിക്കാനുള്ള ഭാഗ്യം ഉണ്ടാകാറില്ല. വര്‍ഷങ്ങളോളം ചികിത്സ തേടിയും പ്രാര്‍ഥനയും വഴിപാടുമൊക്കെ നടത്തി പ്രസവിക്കുന്നവരുമുണ്ട്.
ഗര്‍ഭകാലം എന്ന് പറയുന്നത് വളരെ സൂക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകേണ്ട ഒരു കാലമാണ്. ശരിയായ രീതിയില്‍ ഈ സമയത്ത് പരിചരണം നടത്തിയില്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചുപോകാനുള്ള സാധ്യതയും ഉണ്ട്. ഈ സമയത്ത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രാധാന്യം നല്‍കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അതീവശ്രദ്ധയുണ്ടെങ്കില്‍ മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞ് ഉണ്ടാവുകയുള്ളൂ. ഭക്ഷണ കാര്യത്തില്‍ എന്നതുപോലെ വ്യക്തി ശുചിത്വം പാലിക്കേണ്ടതും ഈ കാലത്ത് വളരെ അത്യാവശ്യമാണ്.
എന്തൊക്കെ കാര്യങ്ങള്‍ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കണം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലെ മുതിര്‍ന്നവരുടേയും ഡോക്ടര്‍മാരുടേയും സേവനം തേടുന്നതും പതിവാണ്. ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടവയാണ് ചില ഭക്ഷണങ്ങള്‍, ചില ശീലങ്ങള്‍ എന്നിവയെല്ലാം. കാരണം അമ്മയുടെ മാത്രം ആരോഗ്യമല്ല ഗര്‍ഭകാലത്ത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ തന്നെ സൃഷ്ടിച്ചേക്കും. അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഏത് വിധത്തിലും ആരോഗ്യത്തിന് പരമാവധി ശ്രദ്ധ നല്‍കണം.
എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭിണികള്‍ ചെയ്യാന്‍ പാടില്ലാത്തത് എന്നു നോക്കാം.
*വൃത്തി പ്രധാനം
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏറ്റവും അത്യാവശ്യമായി വേണ്ടതാണ് വൃത്തി. വ്യക്തിശുചിത്വം പാലിക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. നന്നായി പാകം ചെയ്ത ആഹാരം മാത്രം കഴിക്കുക, വൃത്തിയായി സോപും വെള്ളവും ഉപയോഗിച്ച് കൈകഴുകുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് കുഞ്ഞിന്റെ കാര്യത്തിന് വളരെയധികം സഹായിക്കുന്നു. ഗര്‍ഭകാലത്ത് മാത്രമല്ല അല്ലാത്ത അവസരങ്ങളിലും വൃത്തി വളരെ പ്രധാനപ്പെട്ടതാണ്.
*ഭക്ഷണത്തിന്റെ കാര്യം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ മാത്രമേ അത് കുഞ്ഞിനും ആരോഗ്യം നല്‍കുകയുള്ളൂ. എന്നാല്‍ ജങ്ക് ഫുഡുകള്‍ പോലുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുക. മാത്രമല്ല ചില ഭക്ഷണങ്ങള്‍ പഴങ്ങള്‍ എന്നിവയൊന്നും ഗര്‍ഭാവസ്ഥയില്‍ കഴിക്കാന്‍ പാടില്ല. ഇത്തരം കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. അല്ലെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് മോശമാകും.
*കാപ്പി കുടിക്കുന്നതില്‍ ശ്രദ്ധ
കഴിവതും ഗര്‍ഭിണികള്‍ കാപ്പി കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇതിലെ കഫീന്‍ ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ചയെ മോശമായി ബാധിക്കും. അതുകൊണ്ട് തന്നെ കാപ്പിയും ചായയും എല്ലാ വിധത്തിലും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.
*റേഡിയേഷന്‍
ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭാവസ്ഥയില്‍ മോശമാണ്. എക്സറേയും സിടി സ്‌കാനും എല്ലാം ഗര്‍ഭാവസ്ഥയില്‍ ചെയ്യുന്നത് റേഡിയേഷന്‍ ഉണ്ടാക്കുന്നു. മൊബൈല്‍ ഫോണ്‍ കൂടുതല്‍ സമയം കൈകാര്യം ചെയ്യുന്നതും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ഉയര്‍ന്ന അളവില്‍ റേഡിയേഷന്‍ ഏല്‍ക്കുന്നത് ഗര്‍ഭസ്ഥശിശുവിനും അമ്മയ്ക്കും ലുകീമിയ പോലുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാത്രമല്ല പല ജനിതക തകരാറിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ കുഞ്ഞിനുണ്ടാക്കുന്ന ദോഷം ചില്ലറയല്ല.
* അക്യുപങ്ചര്‍
പല തരത്തിലുള്ള തെറാപികളും നമ്മള്‍ ചെയ്യാറുണ്ട്. ആരോഗ്യത്തിനും സൗഖ്യത്തിനും വേണ്ടി ചെയ്യുന്ന ഇത്തരത്തിലുള്ള തെറാപികള്‍ പല വിധത്തില്‍ ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യമുള്ള കുഞ്ഞിനായി തയാറെടുക്കുമ്പോള്‍ അക്യുപങ്ചര്‍ പോലുള്ള പ്രവൃത്തികള്‍ പരമാവധി ഒഴിവാക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തെ മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ഒരിക്കലും അനാവശ്യ മസാജുകളും മറ്റും ചെയ്യുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക.
* മദ്യപാനം
പൊതുവേ നമ്മുടെ നാട്ടില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ കുറവാണ്. എന്നാലും ചിലരെങ്കിലും ഗര്‍ഭാവസ്ഥയിലും മദ്യപിക്കാറുണ്ട്. എന്നാല്‍ മദ്യം എത്ര ചെറിയ തോതിലായാലും അത് കുഞ്ഞിനെ വലിയരീതിയില്‍ തന്നെ ബാധിക്കും. മദ്യത്തിലെ രാസ വസ്തുക്കള്‍ കുഞ്ഞിനെ പലപ്പോഴും നിത്യ രോഗിയാക്കുന്നു. അതുകൊണ്ട് തന്നെ മദ്യപാനം പരമാവധി ഒഴിവാക്കുക.
* പുകവലിയ്ക്കുന്നത്
പുകവലി ഇന്നത്തെ കാലത്ത് ചില സ്ത്രീകളിലെങ്കിലും കാണാറുണ്ട്. ഇന്നത്തെ സമൂഹത്തില്‍ അല്‍പം മൂന്നോക്ക ചിന്താഗതിയുള്ളവരാണ് ഇത്തരം ശീലങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത്. പക്ഷേ ഇത് ഗര്‍ഭകാലത്താണെങ്കില്‍ കുഞ്ഞിന് ദോഷം ചെയ്യും. ഗര്‍ഭ കാലത്ത് പുകവലിക്കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
* മൃഗങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജി
മൃഗങ്ങള്‍ പലപ്പോഴും അലര്‍ജി ഉണ്ടാക്കുന്നു. പലപ്പോഴും വളര്‍ത്തു മൃഗങ്ങളുടെ സാന്നിധ്യം ഗര്‍ഭിണികള്‍ക്ക് മാനസിക സന്തോഷം ഉണ്ടാക്കുമെങ്കിലും ഇവയുടെ വിസര്‍ജനത്തില്‍ നിന്നോ മറ്റോ ഉണ്ടാവുന്ന അണുബാധ അമ്മയെ ബാധിച്ചില്ലെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മാത്രമല്ല ഇവയുടെ രോമങ്ങളും മറ്റും പല വിധത്തില്‍ ഗര്‍ഭിണിയുടെ അകത്ത് പോയാല്‍ അത് അലര്‍ജിയുണ്ടാക്കുന്നു. ഇതെല്ലാം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുക.
Keywords: Staying Healthy During Pregnancy, Kochi, News, Pregnancy Time, Health, Health Tips, Warning, Smoking, Liquor, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.