അനിശ്ചിതകാല വാഹന പണിമുടക്ക് മാറ്റിവെച്ചു

 


കൊച്ചി: (www.kvartha.com 11.06.2016) ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ പ്രതിഷേധിച്ച് ജൂണ്‍ ഇരുപതിന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്താനുള്ള തീരുമാനം വാഹന ഉടമകള്‍ പിന്‍വലിച്ചു. നേരത്തെ ഈ മാസം 15 ന് പണിമുടക്ക് നടത്താൻ തീരുമാനിച്ചിരുന്നു.

ഹരിത ട്രൈബ്യൂണല്‍ വിധിക്ക് ഹൈക്കോടതി സ്‌റ്റേ അനുവദിച്ചതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. വെള്ളിയാഴ്ച കൊച്ചിയില്‍ നടന്ന കോ ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനൈസേഷന്റയും കോണ്‍ഫെഡറേഷന്‍ ഓഫ് ബസ് ഓണേഴ്‌സിന്റെയും സംയുക്ത യോഗത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ആള്‍ ഇന്ത്യ മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനൈസേഷനും പണിമുടക്കില്‍ നിന്ന് പിന്‍മാറി. ടാങ്കര്‍ ലോറി, കണ്ടെയ്‌നര്‍ ട്രെയിലര്‍, മിനി ലോറി എന്നിവ ഉള്‍പ്പടെയുള്ള അന്യസംസ്ഥാന വാഹനങ്ങള്‍ ജൂണ്‍ 12ന് അര്‍ധരാത്രി മുതല്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്നാണ്
ആള്‍ ഇന്ത്യ മോട്ടോര്‍ വെഹിക്കിള്‍ ഓര്‍ഗനെസേഷന്‍ തീരുമാനിച്ചിരുന്നത്.

അനിശ്ചിതകാല വാഹന പണിമുടക്ക് മാറ്റിവെച്ചു

Keywords: Kochi, Ernakulam, Kerala, High Court, Stay order, Strike, Diesel, Vehicles,Cancelled,  Diesel  vehicles.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia