ഇനി സ്രവ പരിശോധന പരിയാരത്തുതന്നെ; സംസ്ഥാനത്തെ വലിയ പി സി ആര്‍ ലാബ് വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും

 


ADVERTISEMENT

കണ്ണൂര്‍ (പരിയാരം) : (www.kvartha.com 23.04.2020) കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേകമായി സ്ഥാപിച്ച ആത്യാധുനിക പി സി ആര്‍ ലാബ് വെള്ളിയാഴ്ച (24.04.2020) നാടിന് സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ടി വി രാജേഷ് എം എല്‍ എയാണ് ഉദ്ഘാടനം ചെയ്യുക. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ എന്‍ റോയ് അധ്യക്ഷനാകും.

ആശുപത്രി സൂപ്രണ്ട് ഡോ കെ സുദീപ്, മൈക്രോബയോളജി വിഭാഗം മേധാവി ഡോ രാജന്‍ പയ്യപ്പള്ളി തുടങ്ങിയവര്‍ സംബന്ധിക്കും. 2800 ചതുരശ്ര അടി വിസ്താരത്തില്‍ കേരളത്തിലെ വലിയ പി സി ആര്‍ ലാബാണ് പരിയാരത്തുനിന്ന് നാടിന് സമര്‍പ്പിക്കുന്നത്.
 ഇനി സ്രവ പരിശോധന പരിയാരത്തുതന്നെ; സംസ്ഥാനത്തെ വലിയ പി സി ആര്‍ ലാബ് വെള്ളിയാഴ്ച നാടിന് സമര്‍പ്പിക്കും

യു വി സ്റ്റെറിലൈസര്‍ അടക്കമുള്ള അത്യാധുനിക പി സി ആര്‍ ലാബില്‍, വെള്ളിയാഴ്ച മുതല്‍ തന്നെ കൊവിഡ് രോഗപരിശോധനയുടെ ഭാഗമായുള്ള സ്രവപരിശോധന ആരംഭിക്കും. സംസ്ഥാനത്തെ വലിയ ലാബിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഒരുക്കാന്‍ എം എല്‍ എ ഫണ്ടില്‍ നിന്നും ടി വി രാജേഷ് 15 ലക്ഷം അനുവദിക്കുകയും ചെയ്തിരുന്നു.

Keywords: State's largest PCR Lab will be dedicated on Friday, Kannur, News, Medical College, Hospital, Treatment, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia