Actor's Statement | നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചു; ലൈംഗിക ബന്ധം നടന്നത് ഉഭയസമ്മതത്തോടെ; യുവതിയില്‍നിന്ന് 5 ലക്ഷം രൂപ വാങ്ങിയെന്നും പീഡന കേസില്‍ അറസ്റ്റിലായ നടന് ശിയാസ് കരീം
Oct 7, 2023, 13:07 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (KVARTHA) പരാതിക്കാരിയായ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്ന് പീഡനക്കേസില്‍ അറസ്റ്റിലായ നടന് ശിയാസ് കരീം മൊഴി നല്‍കിയതായി പൊലീസ്. നേരത്തെ വിവാഹം കഴിച്ചതും മകനുള്ളതും പരാതിക്കാരി മറച്ചുവച്ചെന്നും ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നതെന്നും നടന് വ്യക്തമാക്കി.
യുവതിയില്‍നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും ഈ പണം അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന കാര്‍ വാങ്ങാനാണ് ഉപയോഗിച്ചതെന്നും നടന്റെ മൊഴിയില്‍ പറയുന്നു. അറസ്റ്റുചെയ്ത ശിയാസിനെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസില്‍ ബുധനാഴ്ചയാണ് ശിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍നിന്നും പൊലീസ് പിടികൂടിയത്. ശിയാസിനെതിരെ കേരള പൊലീസ് തിരച്ചില്‍ നോടിസ് പുറപ്പെടുവിച്ചിരുന്നു. ദുബൈയില്‍ നിന്നു ചെന്നൈയില്‍ എത്തിയപ്പോള്‍ തടഞ്ഞുവച്ച് കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ആറരയ്ക്കാണ് ശിയാസിനെ കാസര്‍കോട് ചന്തേര സ്റ്റേഷനില്‍ എത്തിച്ചത്.
ശിയാസിനു ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജസ്റ്റിസ് പി ഗോപിനാഥാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഭീഷണിപ്പെടുത്തി വന്‍തുക വാങ്ങാനാണ് യുവതി അടുപ്പം സ്ഥാപിച്ചതെന്ന് ശിയാസ് ജാമ്യാപേക്ഷയില്‍ പറഞ്ഞു. എറണാകുളത്ത് ഫിറ്റ്നസ് ഇന്‍സ്ട്രക്ടറായ കാസര്‍കോട് പടന്ന സ്വദേശിനിയാണ് ശിയാസിനെതിരെ കഴിഞ്ഞമാസം ചന്തേര പൊലീസ് സ്റ്റേഷനില്‍ പീഡനം സംബന്ധിച്ച് പരാതി നല്‍കിയത്.

Keywords: Statement of Actor Shiyas Kareem in Molest Case, Kasaragod, News, Actor Shiyas Kareem, Statement, Police, Complaint, Bail, High Court, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.