ഡിസംബറില്‍ പാലുത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത നേടും: കൃഷിമന്ത്രി കെ രാജു
Feb 25, 2018, 11:24 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 25.02.2018) മുട്ട, പാല്, ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്ന് മൃഗസംരക്ഷണ വനം ക്ഷീര വികസന വകുപ്പ് മന്ത്രി അഡ്വ.കെ രാജു പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ്, കെപ്കോ എന്നിവയുമായി സഹകരിച്ചു കൊണ്ട് കുടുംബശ്രീ നടപ്പാക്കുന്ന കേരള ചിക്കന്‍ പദ്ധതിയുടെ സംരംഭക സംഗമത്തിന്റെയും കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉത്പാദനസ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തിന് സമ്പന്നമായ മൃഗവളര്‍ത്തല്‍ പാരമ്പര്യമുണ്ട്. ഈ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനും ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ജിഎസ്ടി ഏര്‍പ്പെടുത്തിയപ്പോള്‍ കോഴിയിറച്ചിക്ക് മുമ്പുണ്ടായിരുന്ന നികുതി ഇല്ലാതായെങ്കിലും ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കോഴിയിറച്ചിയുടെ വില കുറഞ്ഞില്ല. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാര്‍ ആലോചിച്ച് പരിഹാരമാര്‍ഗമായി നടപ്പാക്കുന്ന പദ്ധതിയാണ് കേരള ചിക്കന്‍. പദ്ധതിപ്രകാരം കുടുംബശ്രീ അംഗങ്ങള്‍ക്ക് കെപ്കോയില്‍ നിന്നും ആയിരം കോഴിക്കുഞ്ഞുങ്ങളെ വീതം വാങ്ങി വളര്‍ത്തി 45 ദിവസം കഴിഞ്ഞു തിരികെ നല്‍കിക്കൊണ്ട് ലാഭം സമ്പാദിക്കാം. കോഴിഫാം സജ്ജീകരിക്കുന്നതിന് ഒരു യൂണിറ്റിന് ഒരുലക്ഷം രൂപയാണ് നാലുശതമാനം പലിശയ്ക്ക് നല്‍കുന്നത്. ഇറച്ചിക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് സംരംഭകരെ സഹായിക്കുന്നതിനായാണ് കമ്യൂണിറ്റി ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഇനത്തില്‍ ധനസഹായം വിതരണം ചെയ്യുന്നത്.
ഒരു കിലോഗ്രാമിന് 85 രൂപ വിലയിലാണ് കെപ്കോ ഇറച്ചിക്കോഴി തിരിച്ചെടുക്കുന്നത്. ഫാം നടത്തുന്നതിനുള്ള ലൈസന്‍സ് നല്കുന്നതില് തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ഉദാരസമീപനം സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷീരകര്‍ഷകരെ സഹായിക്കുന്ന പല പദ്ധതികളും സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സംസ്ഥാനത്തിനാവശ്യമായ പാലിന്റെ 83 ശതമാനം ഇപ്പോള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.
2018 ഡിസംബറോടെ പാലുത്പാദനത്തില്‍ സ്വയം പര്യാപ്തത നേടുന്ന സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
മരട് പ്രിയദര്‍ശിനി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മരട് നഗരസഭാ ചെയര്‍പേഴ്സണ്‍ സുനില സിബി അധ്യക്ഷയായിരുന്നു. കേരള ചിക്കന്‍ ജിയോ ടാഗിങ്ങ് ഉദ്ഘാടനം സുനില സിബി നിര്‍വഹിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Egg, Inauguration, State will be self sufficiency in milk production in December: K Raju.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.