Inspection | സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധന നടത്തിയത് 641 സ്ഥാപനങ്ങളില്‍; അടപ്പിച്ചത് 36 എണ്ണം
Jan 9, 2023, 19:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 641 സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനകളില്‍ 36 എണ്ണം അടപ്പിച്ചതായും മന്ത്രി അറിയിച്ചു.
ഞായറാഴ്ച 180 സ്ഥാപനങ്ങളിലും തിങ്കളാഴ്ച 461 സ്ഥാപനങ്ങളിലുമാണ് പരിശോധനകള്‍ നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന പരിശോധനകളില്‍ വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഒമ്പത് സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 27 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 36 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 188 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു.
Keywords: State-wide special inspection conducted in 641 institutions; 36 were closed, Thiruvananthapuram, News, Inspection, Health, Health and Fitness, Health Minister, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

